ഫോർട്ട്‌നൈറ്റ് ഗെയിമിൽ തോറ്റതിനെ തുടർന്ന് 11 വയസ്സുള്ള പെൺകുട്ടിയെ കുത്തി കൊലപ്പെടുത്തി. 23 വയസ്സുള്ള ഓവൻ അറസ്റ്റില്‍. ഗെയിമില്‍ പരാജയപ്പെട്ടതിലുള്ള ദേഷ്യം തീര്‍ക്കാന്‍ പണം കൊള്ളയടിക്കുകയോ ആരെയെങ്കിലും തട്ടിക്കൊണ്ടുപോകുകയോ ചെയ്യാനായിരുന്നു യുവാവിന്റെ ഉദ്ദേശം. സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന 11 വയസ്സുകാരി ലൂയിസിനെ പ്രതി പിന്‍തുടരുകയായിരുന്നു.
ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ഇയാള്‍ കുട്ടിയെ കത്തികാട്ടി ഭീഷണപ്പെടുത്തി പണം ആവശ്യപ്പെട്ടു. കുട്ടി ഒച്ചവെച്ചപ്പോള്‍ പരിഭ്രാന്തനായ പ്രതി കത്തികൊണ്ട് കുത്തുകയായിരുന്നു. കുട്ടിയെ കാണാതായതായി മാതാപിതാക്കൾ പരാതിനല്‍കി.12 മണിക്കൂർ കഴിഞ്ഞപ്പോൾ പൊലീസ് ലൂയിസിന്റെ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ കയ്യില്‍ നിന്നും കണ്ടെത്തിയ പ്രതിയുടെ ഡി എന്‍ എയാണ് കേസ് അന്യേഷണത്തില്‍ വഴിത്തിരിവായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.