Thursday
19 Sep 2019

ലഷ്‌കര്‍ സംഘത്തിലെ മലയാളിയുമായി ബന്ധം;ഒരു സ്ത്രീ കേരളാ പൊലീസിന്റെ കസ്റ്റഡിയില്‍

By: Web Desk | Saturday 24 August 2019 10:55 AM IST


തിരുവനന്തപുരം: അ​തി​ര്‍​ത്തി​ ​ക​ട​ന്ന് ​ഭീ​ക​ര​ര്‍​ ​എ​ത്തു​മെ​ന്ന​ ​മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ര്‍​ന്ന് ​ത​ല​സ്ഥാ​നം​ ​അ​തീ​വ​ ​ജാ​ഗ്ര​ത​യി​ലാ​ണ്.​ ​അ​തി​ര്‍​ത്തി​ക​ള്‍​ ​അ​ട​ച്ചും​ ​ക​ട​ല്‍​ ​അ​രി​ച്ചു​പെ​റു​ക്കി​യു​മു​ള്ള​ ​പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് ​പൊ​ലീ​സ്.​ ​ ഇതിനിടെ ലഷ്കര്‍ സംഘത്തിലെ മലയാളിയുമായി ബന്ധമുള്ള ഒരു സ്ത്രീയെ കേരള പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവ‌ര്‍ക്ക് ലഷ്കര്‍ സംഘത്തിലെ മലയാളിയുമായി ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ആറ് ലഷ്‌കറെ തയ്‌ബ ഭീകരര്‍ ശ്രീലങ്കയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് നുഴഞ്ഞുകയറി കോയമ്ബത്തൂരില്‍ താവളമടിച്ചതായും തൃശൂര്‍ ജില്ലക്കാരനായ ഒരാള്‍ അവരുടെ കാരിയര്‍ ആയി പ്രവര്‍ത്തിക്കുന്നതായും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നു. തൃശൂര്‍ മാടവന സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീമാണ് കാരിയര്‍ എന്നാണ് റിപ്പോര്‍ട്ടുണ്ട്. ഇയാളുമായി സ്ത്രീക്ക് ബന്ധമുണ്ടെന്നാണ് സംശയം. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

അതേസമയം, കേരളത്തിലും തമിഴ്നാട്ടിലും ജാഗ്രത തുടരുന്നു. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാടിന്റെ പടിഞ്ഞാറന്‍ മേഖലയിലെ എട്ട് ജില്ലകളില്‍ 8,000 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. ചെന്നൈ അടക്കമുള്ള നഗരത്തില്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിന്റെ മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.