11 October 2024, Friday
KSFE Galaxy Chits Banner 2

Related news

August 30, 2024
August 8, 2024
July 20, 2024
June 14, 2024
May 18, 2024
May 12, 2024
May 6, 2024
March 13, 2024
March 12, 2024
March 4, 2024

ലതാ മങ്കേഷ്കറിന് കോവിഡിനൊപ്പം ന്യൂമോണിയയും

Janayugom Webdesk
മുംബൈ
January 12, 2022 12:33 pm

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രശസ്ത ഗായിക ലതാ മങ്കേഷ്കർ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണെന്ന് ആശുപത്രി അധികൃതർ. കോവിഡിനൊപ്പം ഇവര്‍ക്ക് ന്യൂമോണിയയും ബാധിച്ചിട്ടുണ്ടെന്ന് ബ്രീച്ച് കാൻഡി ആശുപത്രിയിലെ ഡോ. പ്രതീത് സാംധാനി അറിയിച്ചു. രോഗലക്ഷണങ്ങള്‍ ഉള്ളതിനാല്‍ രണ്ട് ആഴ്ചത്തേക്ക് നിരീക്ഷണത്തിലായിരിക്കുമെന്ന് ഡോക്ടർ പറഞ്ഞു. എന്നാല്‍ ഇന്നലെയാണ് ഗായികയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. പ്രായം പരിഗണിച്ച് കരുതൽ നടപടിയുടെ ഭാഗമായാണ് അവരെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതെന്ന് മരുമകൾ രചന ഇന്നലെ പറഞ്ഞു. 

അതേസമയം ലതാ മങ്കേഷ്കറുടെ നില തൃപ്തികരമാണെന്നും രചന വാർത്താ ഏജൻസിയോടു പറഞ്ഞു. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ലതാ മങ്കേഷ്കറിന് 92 വയസ്സുണ്ട്. കോവിഡിനൊപ്പം തന്നെ വാർധക്യസഹജമായ രോഗങ്ങളും ഗായികയെ അലട്ടുന്നുണ്ട്. ശ്വാസസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് 2019 നവംബറിൽ ലത മങ്കേഷ്കർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2001 ൽ രാജ്യം ഏറ്റവും വലിയ സിവിലിയൻ പുരസ്കാരമായ ഭാരതരത്നം നൽകി ആദരിച്ചിരുന്നു. ലതമങ്കേഷ്കർക്ക് ദാദാസാഹേബ് ഫാൽക്കെ അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 

ENGLISH SUMMARY:Lata Mangeshkar suf­fers from pneu­mo­nia along with covid
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.