ഇലക്‌ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കുമ്പോൾ കൃത്യമായ മാർഗനിർദേശം പാലിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിലപാട് അറിയിക്കാത്ത കേന്ദ്ര സർക്കാരിന് സുപ്രീംകോടതി 25,000 പിഴ ചുമത്തി.
കേന്ദ്രം മറുപടി സത്യവാങ്‌മൂലം സമർപ്പിച്ചിരുന്നെങ്കിലും കൂടുതൽ വിശദാംശം ഉൾപ്പെടുത്തി പുതിയ സത്യവാങ്‌മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു. അത് അനുസരിക്കാത്തതാണ് ജസ്റ്റിസ് സഞ്‌ജയ്‌കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചിനെ ചൊടിപ്പിച്ചത്.
രണ്ടാഴ്‌ചയ്‌ക്കുള്ളിൽ സത്യവാങ്‌മൂലം സമർപ്പിക്കണമെന്നും പിഴത്തുക അടച്ചശേഷമേ അത് പരിഗണിക്കുകയുള്ളൂവെന്നും കോടതി അറിയിച്ചു.
English Summary:
Late affidavit: Supreme Court fined Center Rs 25,000
You may also like this video: