തട്ടിപ്പിന്റെ ഏറ്റവും പുതിയ OLX രീതി; പണികിട്ടും മുൻപ് കേരളാ പോലീസിന്റെ ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക !

Web Desk
Posted on November 03, 2019, 7:44 pm

കൊച്ചി: ഒരേ വാഹനത്തിന്റെ ചിത്രം വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നായി വിൽപ്പന സൈറ്റായ ഒഎൽഎക്സിൽ പോസ്റ്റ് ചെയ്ത് പണം തട്ടുന്നതായി കേരള പൊലീസിന്റെ മുന്നറിയിപ്പ്. ഇതുവരെ ഈ വാഹനത്തിന്റെ പേരിൽ ഇരുപതോളം പേർക്ക് പണം നഷ്ടമായിട്ടുള്ളതായാണ് ലഭിച്ച പരാതികൾ സൂചിപ്പിക്കുന്നത്. പട്ടാളക്കാരന്റെ പേരിലുള്ള വാഹനം എന്ന തരത്തിലാണ് പരസ്യം കണ്ടു സമീപിക്കുന്നവരോട് തട്ടിപ്പുകാർ ഇടപെടുന്നതെന്നും കേരള പൊലീസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മുന്നറിയിപ്പ് നൽകുന്നു. ജാഗ്രത പാലിക്കാൻ കേരള പൊലീസ് കുറിപ്പിൽ ആവശ്യപ്പെടുന്നു.

കുറിപ്പിന്റെ പൂർണരൂപം

ശ്രദ്ധിക്കുക സൂക്ഷിക്കുക

ഒരേ വാഹനത്തിന്റെ ചിത്രം ‘വാഹനം വില്പനയ്ക്കുണ്ടെന്ന തരത്തിൽ’ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നും olx ൽ പോസ്റ്റ് ചെയ്തു പണം തട്ടുന്നതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതുവരെ ഈ വാഹനത്തിന്റെ പേരിൽ ഇരുപതോളം പേർക്ക് പണം നഷ്ടമായിട്ടുള്ളതായാണ് ലഭിച്ച പരാതികൾ സൂചിപ്പിക്കുന്നത്. പട്ടാളക്കാരന്റെ പേരിലുള്ള വാഹനം എന്ന തരത്തിലാണ് പരസ്യം കണ്ടു സമീപിക്കുന്നവരോട് തട്ടിപ്പുകാർ ഇടപെടുന്നത്. വാഹനം ഇഷ്ടപ്പെട്ടാൽ അഡ്വാൻസ് തുക ഓൺലൈൻ വഴി കൈമാറാൻ ആവശ്യപ്പെടുന്നു. അന്വേഷണത്തിൽ അന്യസംസ്ഥാനത്തു നിന്നാണ് തട്ടിപ്പ് നടത്തുന്നതെന്നത് വെളിവായിട്ടുണ്ട്. ജാഗ്രത പാലിക്കുക. . ഇത്തരം ഇടപാടുകളിൽ വിശ്വാസ്യത ഉറപ്പാക്കിയിട്ടു മാത്രം പണം കൈമാറുക