സിപിഐ മാര്‍ച്ചിനു നേരെയുണ്ടായ ലാത്തിചാര്‍ജ് ദൗര്‍ഭാഗ്യകരമെന്ന് കോടിയേരി ബാലകൃഷ്ണന്‍

Web Desk
Posted on July 24, 2019, 12:14 pm

കൊച്ചിയില്‍ സിപിഐ മാര്‍ച്ചിനു നേരെയുണ്ടായ ലാത്തിചാര്‍ജ് ദൗര്‍ഭാഗ്യകരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണിതെന്നും ഇക്കാര്യത്തില്‍ സിപിഎമ്മിനും വേദനയുണ്ടെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. കലക്ടറുടെ റിപ്പോര്‍ട്ടിനു ശേഷം സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേരളത്തിലെ പൊലീസ് സംവിധാനം നല്ല നിലയ്ക്കല്ല പോകുന്നതെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു. പൊലീസിന് വീഴ്ചയുണ്ടായാല്‍ അത് ചൂണ്ടിക്കാണിക്കാന്‍ സിപിഐയ്ക്ക് മടിയില്ല, എല്‍ദോ മാധ്യമങ്ങളോട് പറഞ്ഞു.