December 27, 2019 7:38 pm
മാനന്തവാടി: വെള്ളമുണ്ട ചാന്‍സിലേഴ്‌സ് ക്ലബ്ബും കെയര്‍ ചാരിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 2019 ഡിസംബര്‍ 29 മുതല്‍ വെള്ളമുണ്ട ഹൈസ്‌ക്കുള്‍ ഗ്രൗണ്ടില്‍ സജീകരിക്കുന്ന ഫ്ലഡ്ലൈറ്റ് സ്‌റ്റേഡിയത്തില്‍ ആരംഭിക്കും. പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ലഹരിവിരുദ്ധ ഫ്ലാഷ്മോബ് ആരംഭിച്ചു. എക്സൈസ് ഡിപ്പാർട്ട്മെന്റുമായി ചേർന്നാണ് ജില്ലയിലാകെ സഞ്ചരിക്കുന്ന ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. ഗുരുകുലം കോളേജ്, വെള്ളമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ, എയുപി സ്കൂൾ വെള്ളമുണ്ട എന്നിവിടങ്ങിലെ വിദ്യാർത്ഥികളാണ് ഫ്ലാഷ് മോബിൽ അണിനിരന്നത്. തരുവണയിൽ നിന്ന് വെള്ളമുണ്ട പോലീസ് സർക്കിൾ ഇൻസ്പെക്ടർ സന്തോഷ് ഉദ്ഘാടനം ചെയ്തു.
എക്സൈസ് ഇൻസ്പെക്ടർ ഷറഫുദ്ധീൻ മുഖ്യാഥിതിയായി . സംഘാടകസമിതി ചെയർമാൻ പി.കെ.അമീൻ അദ്ധ്യക്ഷനായി. ട്രഷറർ ഇ.കെ.ഹമീദ്, കുനിങ്ങാരത്ത് നൗഫൽ, ഹാഷിം കൊമ്പൻ , സാജൻ ഗുരുകുലം, സുപ്പി.പി തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ കെ.റഫീഖ് സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ സുരേഷ്മാസ്റ്റർ, നന്ദിയും പറഞ്ഞു. പടിഞ്ഞാറത്തറ, കൽപ്പറ്റ, പനമരം, നാലാം മൈൽ എന്നിവിടങ്ങളിൽ പര്യടനം നടത്തി. പടിഞ്ഞാറത്തറയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.നൗഷാദ് , കൽപ്പറ്റയിൽ പോലീസ് ഡിവൈഎസ്പി ജേക്കബ്, പനമരത്ത് പോലീസ് ഇൻസ്പെക്ടർ രാംകുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട പത്താം മൈൽ, തേറ്റമല, തലപ്പുഴ , മാനന്തവാടി, നാലാംമൈൽഎന്നിവിടങ്ങളിൽ പര്യടനം നടത്തി ഇന്ന് (28.12.19) വൈകിട്ടോടെ എട്ടേനാലിൽ ഫ്ലാഷ്മോബ് സമാപിക്കും.
നാളെ യുവജന ബൈക്ക് റാലിയും നടക്കും
ഡിസംബര്‍ 29 ഉദ്ഘാടന ദിവസം പ്രളയം തകര്‍ത്ത വയനാടുള്‍പ്പടെയുള്ള പ്രദേശങ്ങളെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് സമാഹരണം ലക്ഷ്യം വെച്ചുള്ള ലെജൻട്രി മാച്ചാണ് നടക്കുക. പ്രസ്തുത മാച്ചില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ. എം വിജയന്‍ , പ്രഗത്ഭ മുന്‍കാല ഫുട്‌ബോള്‍ താരങ്ങളായ ആസിഫ് സഹിര്‍, യു. ഷറഫലി, പാപ്പച്ചന്‍ , ചാക്കോ, ഹബീബുറഹ്മാന്‍, സുശാന്ത്മാത്യു, സുധീര്‍കുമാര്‍, രാജേഷ്, നെല്‍സണ്‍, പ്രിന്‍സ്, തുടങ്ങിയവര്‍ പങ്കെടുക്കുക.
എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യം വച്ചാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്റെ അംഗീകാരത്തോടെ നടക്കുന്ന ടൂര്‍ണമെന്റില്‍ കേരളത്തിലെ 20 പ്രമുഖ ടീമുകളാണ് പങ്കെടുക്കുന്നത്.5 വീടുകള്‍ നിര്‍മ്മിച്ചു നല്‍ക്കുക എന്ന ലക്ഷ്യം വെച്ചാണ് കഴിഞ്ഞ വര്‍ഷം ആരവം 19 എന്ന പേരില്‍ ടുര്‍ണമെന്റ് സംഘടിപ്പിച്ചത്. പ്രസ്തുത ലക്ഷ്യം സാക്ഷാത്കരിച്ചാണ് രണ്ടാമത് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഡിസംബര്‍ 29 ന് വൈകീട്ട് 6 മണിക്ക് നടക്കുന്ന ആരവം 2020 യുടെ ഉത്ഘാടന വേദിയില്‍ വെച്ച് പണിപൂര്‍ത്തീകരിച്ച 5 വീടികളുടെ താക്കോല്‍ ദാനവും നിര്‍വ്വഹിക്കപ്പെടും. ഈ വര്‍ഷവും നിര്‍ധന കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണം ലക്ഷ്യം വച്ചാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തിലെ മികച്ച ടൂര്‍ണമെന്റിനുള്ള അവാര്‍ഡ് കഴിഞ്ഞ വര്‍ഷം ലഭിച്ചത് ചാഴ്‌സിലേഴ്‌സ് ക്ലബും കെയര്‍ ചാരിറ്റിയും സംയുക്തമായി നടത്തിയ ആരവം 2019 ടൂര്‍ണമെന്റിനായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച നിലയില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങളാണ് വെള്ളമുണ്ടയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
ടൂര്‍ണമെന്റിനോടനുബന്ധിച്ച് ഓരോ ദിവസവും വിവിധ കലാസാംസ്‌ക്കാരിക പരിപാടികള്‍ സ്‌റ്റേഡിയത്തില്‍ ഉണ്ടായിരുക്കുന്നതാണ്. ടൂര്‍ണമെന്റിന്റെ പ്രചരണാര്‍ത്ഥം വിവിധ പരിപാടികള്‍ നടന്നു വരികയാണ്. 29 ന് ഘോഷയാത്രയോടുകൂടിയാണ് ഉദ്ഘാടന സമ്മേളനം നടക്കുക. ഡിസംബർ 29 ന് വൈകിട്ട് 7 മണിക്ക് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എംവിജയൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ സി.കെ.ശശീന്ദ്രൻ, ഒ.ആർ കേളു, ഐ. സി.ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ എന്നിവർ നിർമ്മിച്ച വീടുകളുടെ താക്കോൽദാനം നിർവ്വഹിക്കും. സാമൂഹ്യ- രാഷ്ട്രീയ- കായിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും. വെള്ളമുണ്ട ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജീകരിച്ച ഫഌ്‌ലൈറ്റ് സ്‌റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ് നടക്കുക. ഗ്യാലറിയില്‍ 6000 പേര്‍ക്ക് ഇരിപ്പിട സൗകര്യമുണ്ട് .സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും ഗ്യാലറിയില്‍ ഇരിപ്പിടം പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.