സിറിയന്‍ സൈന്യത്തിനു നേരെ മിസൈല്‍ ആക്രമണം

Web Desk
Posted on September 18, 2018, 8:31 am

ഡമാസ്കസ്: സിറിയന്‍ സൈന്യത്തിനു നേരെ മിസൈല്‍ ആക്രമണം. തിങ്കളാഴ്ച രാത്രിയോടെ തീരദേശ നഗരമായ ലതാകിയയിലാണ്  ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

മിസൈല്‍ ആക്രമണത്തെ സിറിയന്‍ സേന ശക്തമായി പ്രതിരോധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബനിയാസ് പട്ടണത്തിലും സ്ഫോടനങ്ങള്‍ നടന്നിട്ടുണ്ട്. ഈ സ്ഥലങ്ങളിലെല്ലാം ഒന്നിലേറെ സൈനിക താവളങ്ങള്‍ ആക്രമിക്കപ്പെട്ടതായാണ് പ്രാഥമിക വിവരം. ആക്രമണതത്തിന്‍റെ ഉത്തവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.

വീഡിയോ..