എസ്എൻസി ലാവ്‌ലിൻ കേസിൽ വാദം കേൾക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്ന് സുപ്രീംകോടതിയിൽ സിബിഐ അപേക്ഷ നൽകി. മുഖ്യമന്ത്രി പിണറായി വിജയനെ ഉൾപ്പടെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് താൽക്കാലികമായി മാറ്റി വയ്ക്കണമെന്നാണ് ആവശ്യം. ഇന്നാണ് കേസ് സുപ്രീംകോടതി പരിഗണിക്കേണ്ടത്.
പിണറായി വിജയൻ, എ ഫ്രാൻസിസ്, കെ മോഹനചന്ദ്രൻ എന്നിവരെ പ്രതിപട്ടികയിൽ നിന്നും 2017ലാണ് ഹൈക്കോടതി ഒഴിവാക്കിയത്. ഇതിനെതിരെ സി. ബി. ഐ സുപ്രീംകോടതിയിൽ ഹർജി നൽകി. ഒപ്പം പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അന്ന് ഉദ്യോഗസ്ഥരായിരുന്ന കസ്തൂരി രങ്ക അയ്യർ, ആർ ശിവദാസൻ, കെ. ജി രാജശേഖരൻ എന്നിവരും ഹർജി നൽകുകയായിരുന്നു.
ഒക്ടോബർ എട്ടിനു മുൻപ് കേസ് പരിഗണിച്ചപ്പോൾ പിണറായി വിജയൻ ഉൾപ്പടെയുളളവർക്ക് എതിരെ തെളിവുണ്ടെന്ന് സി. ബി. ഐ കോടതിയിൽ വാദിച്ചിരുന്നു. സി. ബി. ഐയ്ക്ക് അറിയിക്കാനുളളത് വിശദമായി കുറിപ്പിൽ കോടതിയിൽ സമർപ്പിക്കണമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് യു. യു ലളിത് ആവശ്യപ്പെട്ടിരുന്നു. കേസ് ഇനി വാദം കേൾക്കുമ്ബോൾ ശക്തമായ വാദം സി. ബി. ഐ നടത്തണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനായാണ് രണ്ടാഴ്ച കൂടി സമയം സി. ബി. ഐ ചോദിച്ചിരിക്കുന്നത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.