കൊച്ചി :വിശ്വാസത്തെ ഭരണഘടനയ്ക്ക് മുകളിൽ പ്രതിഷ്ഠിക്കാനുള്ള നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കുന്നതിൽ നിയമരംഗത്തു പ്രവർത്തിക്കുന്നവർക്ക് മുഖ്യപങ്ക് വഹിക്കാനുണ്ടെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു .എറണാകുളം മാർക്കറ്റ് റോഡിൽ ഇന്ത്യൻ അസോസിയേഷൻ ലോയേഴ്സ് ( ഐ എ എൽ ) ഹൈക്കോടതി യൂണിറ്റിന്റെ ഓഫീസായ സി കെ ചന്ദ്രപ്പൻ ലീഗൽ സെന്റർ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .കോടതി വിധികൾ നിയമവ്യാഖ്യാനം ചെയ്യുന്നതിനപ്പുറം ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നുണ്ടോയെന്ന് സംശയംഉയരുന്നുണ്ട് .
ഇത്തരം സന്ദർഭങ്ങളിൽ നിയമത്തിന് ശരിയുടെ ഭാഗത്തേയ്ക്ക് ദിശാബോധം നൽകുവാനുള്ള ചുമതല അഭിഭാഷക സംഘടനകൾക്കാണ് .ഇപ്പോഴുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് മതത്തിന് ഭരണത്തിൽ മേൽകൈ കിട്ടുന്നതിനാണെന്ന കാര്യം വ്യക്തമാണ് .ഇത്തരം നീക്കങ്ങൾക്കൊപ്പം നീങ്ങുന്നവരെ തിരുത്തുന്നതിലും നിയമനിർമാണത്തിലെ അപാകതകൾ തിരുത്തുന്നതിനും അഭിഭാഷകസമൂഹം മുന്നോട്ടുവരണം .കാനം പറഞ്ഞു .ഐ എ എൽ സംസ്ഥാനപ്രെസിഡണ്ട് പി എ അസീസ് അധ്യക്ഷത വഹിച്ചു .അഡീഷണൽ അഡ്വക്കറ്റ് ജനറൽ രഞ്ജിത് തമ്പാൻ ‚സി പി ഐ ജില്ലാസെക്രട്ടറി പി രാജു ‚സി പി ഐ സംസ്ഥാന എക്സികുട്ടീവ് കമ്മറ്റിഅംഗം പി വസന്തം .,.ഐ എ എൽ ദേശീയപ്ര സിഡണ്ട് പി കെ ചിത്രഭാനു ‚ദേശീയ സെക്രട്ടറി എ .ജയശങ്കർ ‚സംസ്ഥാന ജനറൽ സെക്രട്ടറി സി ബി സ്വാമിനാഥൻ ‚സംസ്ഥാന വൈസ് പ്രസിഡണ്ട് മജ്നു കോമത് .ഹൈക്കോടതി യൂണിറ്റ് ഭാ രവാഹിക;ളായവി രാജേന്ദ്രൻ ‚എം എച് ഹനിൽകുമാർ എന്നിവർ സംസാരിച്ചു