പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും മുഖ്യമന്ത്രി ആദിത്യനാഥിനുമെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിന് ഉത്തർ പ്രദേശിൽ നിയമ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു. മോഡിയുടെയും യോഗിയുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനാണ് ഇരുപത്തിനാലു വയസുകാരനായ അരുൺ യാദവിനെ അറസ്റ്റ് ചെയ്തത്. 153 എ ‚469 എന്നീ വകുപ്പുകൾ പ്രകാരവും വിവരസാങ്കേതിക വിദ്യ നിയമത്തിന്റെ വകുപ്പുകൾ അനുസരിച്ചുമാണ് കേസെടുത്തിരിക്കുന്നത്. ഗോരഖ്പൂരിലെ കോടതിയിൽ ഹാജരാക്കിയ അരുണിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ENGLISH SUMMARY: Law student arrested for Facebook post on Modi & Adityanath
YOU MAY ALSO LIKE THIS VIDEO