ആലുവയിലെ നിയമ വിദ്യാർത്ഥിനി മൊഫിയയുടെ ആത്മഹത്യയ്ക്ക് പ്രേരണ കാരണമായ ആലുവ സി ഐ സുധീറിനെതിരെ കേസ് എടുക്കണമെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഭർത്താവിന്റെ വീട്ടുകാരുടെ നിരന്തരമായ സ്ത്രീധന പീഡനത്തിനെതിരായും കടുത്ത ആക്രമണങ്ങൾക്കെതിരെയും പരാതി പെട്ട പെൺകുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് സി ഐ സുധീറിന്റെ വികൃതമായ പെരുമാറ്റമാണ്. പോലീസ് സേനയിൽ ക്രിമിനലുകൾ വാഴുന്നത് ഇടതുമുന്നണി സർക്കാരിന്റെ ജനകീയതയ്ക്ക് ഭൂഷണമല്ല. പോലീസ് സ്റ്റേഷനിൽ നിന്ന് വന്നതിന് ശേഷം മോഫിയ നിശബ്ദമായി കരയുകയായിരുന്നു. മാനസികമായി തളർത്തി ആത്മഹത്യയ്ക്ക് വഴിയൊരുക്കുന്നതിൽ ആലുവ സി ഐ യുടെ പങ്ക് ചെറുതല്ല. നിയമ വിദ്യാർത്ഥിനിയുടെ മരണം കുടുംബത്തിന് കനത്ത ആഘാതം ഏൽപ്പിച്ചിട്ടുണ്ട്. നല്ല രീതിയിൽ പെരുമാറിയിരുന്നെങ്കിൽ ഒരു ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു . ആലുവ സി ഐ സുധീറിനെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കെസെടുക്കണമെന്ന് ഐ എ എൽ സംസ്ഥാന വനിത അഭിഭാഷക സബ് കമ്മിറ്റി കൺവീനർ അഡ്വ. ആശ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. മോഫിയയുടെ വീട് വനിത അഭിഭാഷക സംഘം സന്ദർശിച്ച് നിയമസഹായം വാഗ്ദാനം ചെയ്തു. അഭിഭാഷകരായ കെ ഡി ഉഷ, സി പി പ്രിയമോൾ , സജിത അനിൽ, ജെന്നി തങ്കം എന്നിവർ സന്നിഹിതരായിരുന്നു.
English Summary: Law student commits suicide; Aluva CI to be charged with inciting suicide: IAL
You may like this video also