നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; ബിജെപി നേതാവ് ചിന്മയാനന്ദിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി

Web Desk
Posted on September 30, 2019, 10:29 pm

ലക്‌നൗ: നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിജെപി നേതാവ് ചിന്മയാനന്ദിന്റെ ജാമ്യാപേക്ഷ യുപി കോടതി തള്ളി.
പെണ്‍കുട്ടിയുടെ പരാതിയില്‍ അറസ്റ്റിലായെങ്കിലും നിലവില്‍ ആശുപത്രി കഴിയുന്ന ചിന്മയാനന്ദ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ജില്ലാ കോടതിയാണ് തള്ളിയത്.
ഇതോടൊപ്പം ചിന്മയാനന്ദില്‍നിന്ന് പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ പെണ്‍കുട്ടിയ്ക്കും കോടതി ജാമ്യം അനുവദിച്ചില്ല. ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന ചിന്മയാനന്ദിന്റെ പരാതിയിലാണ് പെണ്‍കുട്ടിക്കെതിരെ പൊലീസ് കേസെടുത്തത്. നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന പെണ്‍കുട്ടി സമര്‍പ്പിച്ച ജാമ്യാപേക്ഷയും കോടതി തള്ളി.

പെണ്‍കുട്ടിയുടെ പീഡനപരാതിയില്‍ പൊലീസ് ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്‌തെങ്കിലും പീഡനക്കുറ്റം ചുമത്തിയിരുന്നില്ല. പകരം ലൈംഗികവേഴ്ചയ്ക്കായി അധികാരം ദുര്‍വിനിയോഗം നടത്തിയെന്ന കുറ്റമാണ് പൊലീസ് ചുമത്തിയിരുന്നത്. അറസ്റ്റിലായതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ചയാണ് ചിന്മയാനന്ദിന്റെ പരാതിയില്‍ നിയമവിദ്യാര്‍ത്ഥിനിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ പെണ്‍കുട്ടി കുറ്റം സമ്മതിച്ചുവെന്നാണ് പ്രത്യേക അന്വേഷണസംഘം അറിയിച്ചത്.

you may also like this video;