20 April 2024, Saturday

Related news

October 27, 2023
June 18, 2023
February 22, 2023
February 1, 2023
January 30, 2023
November 8, 2022
August 21, 2022
August 1, 2022
July 15, 2022
June 22, 2022

ഗ്യാൻവാപി കേസിൽ മസ്ജിദ് കമ്മിറ്റിയെ പ്രതിനിധീകരിച്ച അഭിഭാഷകൻ ഹൃദയാഘാതം മൂലം മരിച്ചു

Janayugom Webdesk
August 1, 2022 12:47 pm

ഗ്യാൻവാപി കേസിൽ മസ്ജിദ് കമ്മിറ്റിയെ പ്രതിനിധീകരിച്ച അഭിഭാഷകൻ അഭയ് നാഥ് യാദവ് (62) മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം മരിച്ചതെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു.

അഭയ് നാഥ് യാദവ് ഇന്നലെ രാത്രിയാണ് മരിച്ചത്. അദ്ദേഹത്തിന്റെ സംസ്‌കാരം ഇന്ന് നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

ഇന്നലെ രാത്രി 10.30 ഓടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് യാദവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു.

വാരണാസിയിലെ പാണ്ഡേപൂർ നിവാസിയായ യാദവ് 35 വർഷത്തിലേറെയായി അഭിഭാഷകനായി ജോലി ചെയ്തുവരികയായിരുന്നു. അദ്ദേഹത്തിന് ഭാര്യയും മകനും രണ്ട് പെൺമക്കളുമുണ്ട്.

Eng­lish summary;Lawyer rep­re­sent­ing masjid com­mit­tee in Gyan­va­pi case dies of car­diac arrest

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.