Web Desk

നെടുങ്കണ്ടം

December 03, 2020, 7:29 pm

എല്‍ഡിഎഫ് പ്രചരണാര്‍ത്ഥം തൂക്കുപാലത്ത് നടന്ന യോഗം മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു

Janayugom Online

ത്രിതല പഞ്ചായത്തുകള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ കൂടുതല്‍ അധികാരവും ഫണ്ടും നല്‍കി വികസന സ്വപ്‌നം സാക്ഷാത്കരിക്കുവാന്‍ പ്രദേശിക ഗവണ്‍മെന്റുകളെ കൊണ്ട് കഴിഞ്ഞതായി ഭക്ഷ്യവകുപ്പ മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. പ്രദേശിക ഗവണ്‍മെന്റുകളുടെ ഭരണഘടന അനുവദിച്ച് നല്‍കി അധികാരങ്ങളോ, സംസ്ഥാന ബഡ്ജറ്റുവിഹിതമോ കവര്‍ന്നെടുക്കാതെയാണ് രാഷ്ട്രിയം നോക്കാതെ വികസനം അടിസ്ഥാമാക്കിയ ഭരണം നടത്തുവാനുള്ള അവസരമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയത്. കഴിഞ്ഞയൂഡിഎഫ് സര്‍ക്കാര്‍ ഫണ്ടുകള്‍ വെട്ടി കുറച്ച് വികസനം മുരിടിപ്പ് സൃഷ്ടിക്കുകയാണ് ഉണ്ടായതെന്ന് ത്രിതല ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് എല്‍ഡിഎഫ് പ്രചരണാര്‍ത്ഥം തൂക്കുപാലത്ത് നടന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി പി. തിലോത്തമന്‍.

ഭരണത്തിലേറി നാല് വര്‍ഷങ്ങള്‍ കൊണ്ട് പ്രകടന പത്രികയില്‍ പറഞ്ഞുട്ടുള്ള മുഴുവന്‍ കാര്യങ്ങളും നടപ്പിലാക്കിയ സര്‍ക്കാര്‍ അതിലുപരിയായ ഭരണമാണ് ഇപ്പോള്‍ കാഴ്ചവെയ്ക്കുന്നതെന്ന് മന്ത്രിപറഞ്ഞു എല്ലാ മേഖലയിലുമുള്ള ഇടത് സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന മുന്നേറ്റം ജനങ്ങള്‍ എല്‍ഡിഎഫിന് തുടര്‍ ഭരണം ഉറപ്പിച്ചുള് ഭരണമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തിവരുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് കേരളത്തില്‍ വന്‍ വികസനം കൊണ്ടുവരുവാന്‍ കഴിഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കാതിരുന്ന പദ്ധതിയാണ് കിഫ്ബി. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയതോടെ വന്‍ വികസന മുന്നേറ്റമാണ് സംസ്ഥാനത്ത് കാഴ്ചവെച്ചത്. ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലൂള്ള വികസനം കൊണ്ടുവരുവാന്‍ കിഫ്ബിയിലൂടെ കഴിഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണ തകര്‍ച്ചയില്‍ നിന്നും സംസ്ഥാനത്തെ കരകയറ്റി കൊണ്ടുവരുവാന്‍ ഇടത് സര്‍ക്കാരിനെ കൊണ്ട് കഴിഞ്ഞു. വിദ്യാഭ്യാസ്ം, ആരോഗ്യം, കൃഷി എന്നി മേഖലകളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുവാന്‍ കഴിഞ്ഞു. കോവിഡ് കാലത്ത് ലോകത്തിന് മാതൃകയായ കേരളാ മോഡല്‍ മറ്റ് രാജ്യങ്ങള്‍ പിന്‍തുടര്‍ന്ന് വരുന്നു.

വലിയ ദുരിതങ്ങള്‍ ഉണ്ടാകുമ്പോള്‍ സഹായിച്ചുകൊള്ളാമെന്ന് പറയുന്ന കേന്ദ്ര സര്‍ക്കാര്‍ പിന്നീട് യാതൊന്നും അനുവദിക്കാതെ കൈയ്യൊഴിയുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. ദുരിതകാലത്ത് സഹായിക്കുവാന്‍ പലരും മുന്നോട്ട് വന്നപ്പോള്‍ അതിനെയെല്ലാം തടഞ്ഞ് സംസ്ഥാനത്തിനെ ദുരിതത്തിലാക്കുവാനുള്ള ശ്രമമാണ് കേന്ദ്ര ഗവണ്‍മെന്റ് ഭാഗത്ത് നിന്നും ഉണ്ടായത്. എത് കള്ളത്തരം ആര് നടത്തിയാലും അതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ അതിന്റെ പേരില്‍ സര്‍ക്കാരിന്റെ ദ്രേ്ഹിക്കുവാനുള്ള പദ്ധതികളാണ് ഇപ്പോള്‍ നടപ്പിലാക്കി വരുന്നത്. ഈ വരുന്ന തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ വോട്ടും നല്‍കണമെന്ന് ജനങ്ങളോടെ് മന്ത്രി അഭ്യര്‍ത്ഥിച്ചു.ജില്ലയില്‍ ഉപ്പുതറ ഡിവിഷനിലെ വളകോട്, വണ്ടിപെരിയാര്‍ ഡിവിഷനിലെ പാമ്പനാര്‍, പാമ്പാടുംപാറ ഡിവിഷിനിലെ തൂക്കുപാലം എന്നിവടങ്ങളില്‍ പൊതു സമ്മേളനങ്ങലിലും നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ അഞ്ചാവാര്‍ഡിലും ഉമ്മാകടയിലും നടന്ന കുടുംബ യോഗങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണാര്‍ത്ഥം മന്ത്രി പങ്കെടുത്തു.

തൂക്കുപാലത്ത് നടന്ന യോഗത്തില്‍ പാമ്പാടുംപാറ ഡിവിഷന്‍ തെരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡന്റ് ടി.എം ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഡിവിഷന്‍ കമ്മറ്റി സെക്രട്ടറി കെ കെ സജീവ്കുമാര്‍ സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍, അസി. സെക്രട്ടറി സി യു ജോയി, ഉടൂമ്പന്‍ചോല മണ്ഡലം സെക്രട്ടറി വി കെ ധനപാല്‍, അസി. സെക്രട്ടറി എസ് മനോജ്, കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം നിയോജകമണ്ഡലം സെക്രട്ടറി സിബി കിഴക്കേമുറി, ആര്‍ ജി അരവിന്ദാക്ഷന്‍, പി എം ആന്റണി, പി കെ സദാശിവന്‍, കെ എസ് രാജ്‌മോഹന്‍, എം. ആര്‍ രാഘവന്‍, പി കെ സൗദാമിനി, കെ സി സോമന്‍, റഷിദ് കളരിക്കല്‍, തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പാമ്പാടുംപാറ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി ജിജി കെ ഫിലിപ്പ്, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിവിധ കക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

ENGLISH SUMMARY: LDF cam­paign was chaired by Min­is­ter P. Thilothaman inaugurated
You may also like this video