Thursday
23 May 2019

പകല്‍ മതേതരത്വവും രാത്രി വര്‍ഗ്ഗീയതയും സംസാരിക്കുന്നവരാണ് മുസ്‌ലിം ലീഗ്: പി വി അന്‍വര്‍

By: Web Desk | Friday 15 March 2019 12:49 PM IST


പകല്‍ മതേതരത്വവും രാത്രി വര്‍ഗീയതയും സംസാരിക്കുന്നവരാണ് മുസ്ലീം ലീഗ് എന്ന് എല്‍ഡിഎഫ് പൊന്നാനി മണ്ഡലം സ്ഥാനാര്‍ഥി പി വി അന്‍വര്‍. പൊന്നാനിയിലും അതുവഴി ജയിക്കാനാണ് ഇവരുടെ ശ്രമം, ഇടതുപക്ഷത്തെ തകര്‍ക്കാന്‍ വേണമെങ്കില്‍ അവര്‍ ആര്‍എസ്എസുമായി കൂട്ടുകൂടുമെന്നും സമൂഹത്തോടോ ജനങ്ങളോടോ ആത്മാര്‍ത്ഥതയില്ലാത്ത നിലപാടാണ് ലീഗിന്‍റേതെന്നും അന്‍വര്‍ പറയുന്നു.

യുഡിഎഫിന്‍റെ അറിവോടെയാണ് മുസ്‌ലിം ലീഗും എസ്ഡിപിഐയും ചര്‍ച്ച നടത്തിയത്. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും ഈ ചര്‍ച്ചക്കെത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related News