KASARAGOD BUREAU

കാസര്‍കോട്

November 23, 2020, 7:14 pm

ആവേശോജ്ജ്വല സ്വീകരണം ഏറ്റുവാങ്ങി എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥികള്‍

Janayugom Online

തൊഴിലാളികള്‍ക്ക്‌ എന്നും പ്രീയപ്പെട്ടവരാണ്‌ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍. അതുതന്നെയാണ്‌ തൊഴിലിടങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക്‌ ലഭിക്കുന്ന സ്വീകരണം വ്യക്തമാക്കുന്നത്‌. പാവപ്പെട്ട അടിസ്ഥാന വര്‍ഗത്തിന്റെയും തൊഴിലാളികളുടെയും സംരക്ഷണത്തിന്‌ എന്നും മുന്നിട്ട്‌ നിന്ന്‌ പ്രവര്‍ത്തിച്ച പ്രസ്ഥാനവും സര്‍ക്കാരും ഇടതുപക്ഷത്തിന്റേതാണ്‌. ഓരോ തൊഴിലിടങ്ങളിലും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ സ്വീകരിക്കാന്‍ തൊഴിലാളികള്‍ മത്സരിക്കുകയാണ്‌.

എടനീര്‍ ഡിവിഷന്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി സി ജാനു കാടകം ദിനേശ്‌ ബീഡി കമ്പനിയില്‍ വോട്ട്‌ അഭ്യര്‍ത്ഥിക്കുന്നു

ജില്ലാ പഞ്ചായത്ത്‌ ബേഡകം ഡിവിഷന്‍ സ്ഥാനാര്‍ത്ഥി കാഞ്ഞിരത്തിങ്കാല്‍ തോര്‍ക്കുളത്ത്‌ തൊഴിലുറപ്പ്‌ തൊഴിലാളികളോട്‌ വോട്ട്‌ അഭ്യര്‍ത്ഥിക്കുന്നു

എല്‍ഡിഎഫ്‌ വൊര്‍ക്കാടി ഡിവിഷന്‍ സ്ഥാനാര്‍ത്ഥി പുഷ്‌പ ജയറാം പൈവളികെ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വോട്ട്‌ അഭ്യര്‍ത്ഥിച്ചു. കര്‍ഷക തൊഴിലാളികള്‍, തൊഴിലുറപ്പ്‌ തൊഴിലാളികള്‍ തുടങ്ങിയവരെ നേരിട്ട്‌ കണ്ട്‌ വോട്ട്‌ അഭ്യര്‍ത്ഥിച്ചു. എല്‍ഡിഎഫ്‌ നേതാക്കളായ അജിത്‌ എം സി, ലോറന്‍സ്‌ ഡിസൂസ, സദാനന്ദകൊരിക്കാര്‍, റിച്ചാര്‍ഡ്‌ ചാപ്പിര്‍, കേശവ ബായിക്കട്ട തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയൊടപ്പമുണ്ടായിരുന്നു.
എല്‍ഡിഎഫ്‌ ബേഡകം ഡിവിഷന്‍ സ്ഥാനാര്‍ത്ഥി സരിത എസ്‌ എന്‍ കാഞ്ഞിരത്തുങ്കാല്‍, പള്ളത്തൂങ്കാല്‍, മുന്നാട്‌ ടൗണുകളില്‍ വോട്ടര്‍മാരെ കണ്ട്‌ വോട്ട്‌ അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന്‌ കുറ്റിക്കോലില്‍ നടന്ന എല്‍ഡിഎഫ്‌ ജില്ലാ പഞ്ചായത്ത്‌ ബേഡകം ഡിവിഷന്‍ തെരെഞ്ഞെടുപ്പ്‌ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. തുടര്‍ന്ന്‌ കുണ്ടംകുഴിയില്‍ ബേഡടുക്ക പഞ്ചായത്ത്‌ കണ്‍വെന്‍ഷനിലും പങ്കെടുത്തു.

എടനീര്‍ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി സി ജാനു കാറഡുക്ക പഞ്ചായത്തിലെ വിവിധ തൊഴിലിടങ്ങളില്‍ വോട്ടര്‍മാരെ കണ്ട്‌ വോട്ട്‌ അഭ്യര്‍ത്ഥിച്ചു. മുന്‍ ബ്ലോക്ക്‌പഞ്ചായത്ത്‌ അംഗം ഉഷ, സ്ഥാനാര്‍ത്ഥികളായ വി പ്രമീള, ഉഷചന്ദ്രന്‍ പണിക്കര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പമുണ്ടായിരുന്നു.

 എല്‍ഡിഎഫ്‌ വൊര്‍ക്കാടി ഡിവിഷന്‍ സ്ഥാനാര്‍ത്ഥി പുഷ്‌പ ജയറാം പൈവളികെയില്‍ വോട്ട്‌ അഭ്യര്‍ത്ഥിക്കുന്നു
ഉദുമ ജില്ലാ പഞ്ചായത്ത്‌ ഉദുമ ഡിവിഷന്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി ജമീല ടീച്ചര്‍ മലാംകുന്ന്‌, തൃക്കണ്ണാട്‌ എന്നിവിടങ്ങളില്‍ ശിഷ്യരുടെ വീടുകളിലെത്തി വോട്ടഭ്യര്‍ഥിച്ചു. ഡിവിഷന്‍ കണ്‍വീനര്‍ എ വി ശിവപ്രസാദ്‌, അമീര്‍ കോട്ടിക്കുളം എന്നിവര്‍ കൂടെയുണ്ടായിരുന്നു. ദേലംപാടി ഡിവിഷന്‍ സ്ഥാനാര്‍ത്ഥി എ പി കുശലന്‍ കാറഡുക്ക, മുളിയാര്‍, കുമ്പഡാജെ, ദേലംപാടി പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളില്‍ പര്യടനം നടത്തി. ശനിയാഴ്‌ച അടുക്കത്തൊട്ടി, പാര്‍ഥ കൊച്ചി, ബളക്ക, പൂവടുക്ക, ബോവിക്കാനം ടൗണ്‍, കോട്ടൂര്‍ ടൗണ്‍, എരിഞ്ചേരി ടൗണ്‍ എന്നിവിടങ്ങളിലും ഞായറാഴ്‌ച കോളിയടുക്കം, അടുക്കം, കാടകം, കൊട്ടംകുഴി, ശാന്തിനഗര്‍, കുണ്ടടുക്കം പ്രദേശങ്ങളിലും വോട്ടഭ്യര്‍ഥിച്ചു. തിങ്കളാഴ്‌ച നാട്ടക്കല്‍, പള്ളപ്പാടി, ബെളിഞ്ച, മുക്കൂര്‍, കുണ്ടല, മുള്ളേരിയ ടൗണ്‍, നാട്ടക്കല്‍ ടൗണ്‍, മുള്ളേരിയ ടൗണ്‍ പ്രദേശങ്ങളിലെ വോട്ടര്‍മാരെ കണ്ടു