കോഴിക്കോട്: രമ്യ ഹരിദാസ് എംപി പ്രസിഡന്റായിരുന്ന കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എൽഡിഎഫി വിജയം. അഞ്ചാം ഡിവിഷന്നിൽ മെമ്പറായ സിപിഎം അംഗം പി സുനിതയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. യുഡിഎഫ് അംഗങ്ങള്‍ ബഹിഷ്കരിച്ച തെരഞ്ഞെടുപ്പില്‍ ഏകപക്ഷീയമായാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.
യുഡിഎഫ് ഭരണകാലത്ത് അവര്‍ക്കൊപ്പമുണ്ടായിരുന്ന ജെഡിയു നേതാവ് പി ശിവദാസന്‍ നായര്‍ മുന്നണിവിട്ടതോടെ പ്രസിഡന്റായിരുന്ന വിജി മുപ്രമ്മലിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. അതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റായി തെരഞ്ഞെടുത്ത സുനിതയുടെ പേര് നിര്‍ദേശിച്ചത് വൈസ് പ്രസിഡന്റായ ശിവദാസന്‍ നായരാണ്.
ആലത്തൂര്‍ എം പി ആകുന്നതിന് മുന്‍പ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു രമ്യ ഹരിദാസ്. ചാത്തമംഗലം പഞ്ചായത്തിലെ മലയമ്മ സ്വദേശിയാണ് പുതിയ പ്രസിഡന്റ് സുനിത. സുനിത മുമ്പ് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ടായി അഞ്ചു വർഷം സേവനമനുഷ്ടിച്ചിട്ടുണ്ട്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.