തദ്ദേശ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയിലെ ബേഡഡുക്കയിലെ ഇടതു സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകള്‍ വൈറലാകുന്നു. പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായി തികച്ചും പരിചിതവും ദൈംദിന ജീവിത പരിസരങ്ങളിലാണ് സ്ഥാനാര്‍ത്ഥികള്‍ പ്രത്യക്ഷപ്പെടുന്നത്.
ചായക്കടയിലെ സൗഹൃദ സദസും വഴിയില്‍ കണ്ടുമുട്ടുന്ന അമ്മുമ്മയുമായി കുശലാന്വേഷണം നടത്തുന്ന സ്ഥാനാര്‍ത്ഥിയും ചെത്ത് പിളളേരോട് വര്‍ത്തമാനം പറയുന്ന സ്ഥാനാര്ത്ഥിയുമൊക്കെയാണ് ബേഡഡുക്കയിലെ പോസ്റ്ററുകളില്‍ നിറയുന്നത്.
തെരഞ്ഞടുപ്പ് പ്രചാരണത്തില്‍ സമൂഹ മാധ്യമങ്ങള്‍ വലിയ സ്വാധീനം തന്നെയാണ് വഹിക്കുന്നത്. അക്കൂട്ടത്തിലേക്കാണ് പുത്തൻ ആശയവുമായി ഇടത് സ്ഥാനാര്‍ത്ഥികള്‍ എത്തിയിരിക്കുന്നത്. പതിവ് രീതിയായ മുഷ്ടി ചുരട്ടിയും കൈകൂപ്പിയും വോട്ടഭ്യര്ത്ഥിക്കുന്നതിന് പകരം ജനങ്ങളോട് ഇഴുകി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാനാര്ത്തികളുടെ കഥകളാണ് ഓരോ ചിത്രവും പറയുന്നത്.
വ്യത്യസ്തമായ പോസ്റ്റര്‍ ഡിസൈൻ ശ്രദ്ധിക്കപ്പെട്ടതോടെ ബേഡഡുക്കയിലെ വോട്ടര്‍മാര്‍ക്കിടയില്‍ മാത്രമല്ല സോഷ്യല്‍ മീഡിയിലൂടെ സംസ്ഥാന തലത്തിലും പോസ്റ്ററുകള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.
ENGLISH SUMMARY: ldf candidates viral poster
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.