കോണ്‍ഗ്രസ് വിമതര്‍ പിന്തുണ പ്രഖ്യാപിച്ചതോടെ ; പട്ടാമ്പി നഗരസഭയിലും തൃശൂർ കോർപ്പറേഷനിലും ഭരണം ഉറപ്പിച്ച് എൽഡിഎഫ്
പട്ടാമ്പിയിൽ ആറ് കോണ്‍ഗ്രസ് വിമതര്‍ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. ഡിസിസി പ്രസിഡന്റിനേറ്റ തിരിച്ചടിയാണ് തങ്ങളുടെ വിജയമെന്ന് വിമത നേതാവ് ടി.പി. ഷാജി പറഞ്ഞു. ഒരു ഉപാധിയുമില്ലാതെയായിരിക്കും ഇടതുപക്ഷത്തെ പിന്തുണയ്ക്കുകയെന്ന് ടി.പി. ഷാജി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ടി.പി. ഷാജി ‘വി ഫോര്‍ പട്ടാമ്പി’ എന്ന പേരില്‍ ആറ് പേരെ ഒപ്പം ചേര്‍ത്ത് മത്സരിക്കുകയായിരുന്നു. ഈ വാര്‍ഡുകളില്‍ ആദ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് എല്‍ഡിഎഫ് പ്രഖ്യാപിച്ചെങ്കിലും അവസാനം എല്‍ഡിഎഫ് ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു ഉപാധിയുമില്ലാതെ ഇടതുപക്ഷത്തെ പിന്തുണയ്ക്കാന്‍ ടി.പി. ഷാജിയുടെ നേതൃത്വത്തില്‍ തീരുമാനിച്ചത്.കോണ്‍ഗ്രസുമായി യാതൊരു ബന്ധത്തിനില്ലെന്നും ടി.പി. ഷാജി പറഞ്ഞു.
അതേ സമയം തൃശൂര്‍ കോര്‍പറേഷനില്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കാനാണ് താത്പര്യമെന്ന് യുഡിഎഫ് വിമതന് എം.കെ. വര്‍ഗീസ് പറഞ്ഞു. കോണ്‍ഗ്രസിനോടുള്ള പ്രതിഷേധമാണ് തന്റെ തീരുമാനം. 35 വര്‍ഷം പാര്‍ട്ടിക്കായി അധ്വാനിച്ച തന്നെ കോണ്‍ഗ്രസ് ചതിച്ചു എന്നും എം കെ വർഗീസ് മാധ്യമങ്ങളോട് പറഞ്ഞു.
English Summary : LDF consolidates power in Pattambi municipality and Thrissur corporation
You May Also Like This