Web Desk

May 02, 2021, 12:35 pm

ചരിത്രം തിരുത്തി എല്‍ഡിഎഫ്; തുടര്‍ഭരണത്തിലേക്ക്

Janayugom Online

കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തി വീണ്ടും അധികാരത്തിലേറും. 92 സീറ്റുകളില്‍ എല്‍.ഡി.എഫാണ് മുന്നിട്ടുനില്‍ക്കുന്നത്.

45 സീറ്റില്‍ യു.ഡി.എഫും മൂന്ന് സീറ്റില്‍ എന്‍.ഡി.എയും മുന്നിട്ടുനില്‍ക്കുന്നു. അന്തിമഫലം വരാനിരിക്കെ കേവലഭൂരിപക്ഷം കടന്നിരിക്കുകയാണ് എല്‍.ഡി.എഫിന്റെ ലീഡ് നില.

കോട്ടയം, എറണാകുളം, മലപ്പുറം, വയനാട് കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് യു.ഡി.എഫ് കൂടുതല്‍ സീറ്റുകളില്‍ ലീഡ് ചെയ്യുന്നത്.

തിരുവനന്തപുരത്ത് ആകെയുള്ള 14 സീറ്റില്‍ 12 ലും എല്‍.ഡി.എഫ് മുന്നിട്ട് നില്‍ക്കുന്നു. കൊല്ലത്ത് 11 സീറ്റില്‍ ഒമ്പതിടത്തും തൃശ്ശൂരില്‍ 13 ല്‍ 12 ഇടത്തും കണ്ണൂരില്‍ 11 ല്‍ ഒമ്പതിടത്തും എല്‍.ഡി.എഫാണ് ലീഡ് ചെയ്യുന്നത്.

ENGLISH SUMMARY: LDF CONTINUES IN POWER