Web Desk

തിരുവനന്തപുരം

March 22, 2021, 8:45 pm

എൽഡിഎഫിന് തുടർഭരണം; സർവേകൾക്കെതിരെ പരാതിയുമായി രമേശ് ചെന്നിത്തല

Janayugom Online

എൽഡിഎഫിന് തുടർഭരണം കിട്ടുമെന്ന തെരഞ്ഞെടുപ്പ് സർവേകളെ പേടിച്ച് പരാതിയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 

പക്ഷപാതപരവും കൃത്രിമവുമായ തെരഞ്ഞെടുപ്പ് സര്‍വേകളും അഭിപ്രായ വോട്ടെടുപ്പുകളും ഉപയോഗിച്ച് സ്വതന്ത്രവും നിക്ഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നതിന് വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ തടയണമെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറം മീണയ്ക്ക് കത്ത് നല്‍കിയിരിക്കുന്നത്. ലോകസഭാതെരഞ്ഞെടുപ്പിലുൾപ്പെടെ യുഡിഎഫിന് അനുകൂലമായ സർവേകളെ ഇരുകൈയും നീട്ടി സ്വീകരിച്ച പ്രതിപക്ഷനേതാവാണ് ഇപ്പോൾ ഫലം എൽഡിഎഫിന് അനുകൂലമാണെന്ന കാരണത്താൽ പരാതി നൽകിയിരിക്കുന്നത്. 

എൽഡിഎഫ് തുടർഭരണം ഉണ്ടാകുമെന്ന മാധ്യമസർവേകളെച്ചൊല്ലി കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിലും ചെന്നിത്തല പ്രകോപിതനായിരുന്നു. മാധ്യമങ്ങള്‍ സര്‍വേ നടത്തി തന്നെയും യുഡിഎഫിനെയും തകര്‍ക്കാന്‍ ആസൂത്രിതമായ നീക്കം നടത്തുകയാണെന്നായിരുന്നു ഇന്നലെ ചെന്നിത്തലയുടെ ആരോപണം. പത്തോളം മാധ്യമങ്ങള്‍ പുറത്തുവിട്ട സര്‍വേയില്‍ ഇടതുപക്ഷത്തിനു തുടര്‍ഭരണമാണ് പ്രവചിക്കുന്നത്. ഇതാണ് ചെന്നിത്തലയെ പ്രകോപിതനാക്കിയത്.
ENGLISH SUMMARY;LDF con­tin­ues to rule; Ramesh Chennithala
YOU MAY ALSO LIKE THIS VIDEO;