28 March 2024, Thursday

Related news

March 25, 2024
March 23, 2024
March 20, 2024
March 16, 2024
March 13, 2024
March 10, 2024
March 10, 2024
March 7, 2024
March 6, 2024
March 3, 2024

ഇന്ധന വില വര്‍ധന; കേന്ദ്ര കൊള്ളക്കെതിരെ അതിശക്തമായി പ്രതിഷേധിക്കണം: എല്‍ഡിഎഫ്‌

Janayugom Webdesk
തിരുവനന്തപുരം
October 11, 2021 10:08 pm

പെട്രോള്‍, ഡീസല്‍ വില ദിവസേന വര്‍ധിപ്പിച്ച്‌ ജനങ്ങളെ പൊറുതിമുട്ടിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ കൊള്ളക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്ന് എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ വിജയരാഘവന്‍ ആഹ്വാനം ചെയ്‌തു. രാജ്യത്താകെ ഉയര്‍ന്നു വരുന്ന പ്രതിഷേധം വകവയ്‌ക്കാതെ തുടര്‍ച്ചയായി ഏഴാം ദിവസവും വില വര്‍ധിപ്പിച്ച്‌ ജനങ്ങളെ ക്രൂരമായി കൊള്ളയടിക്കാന്‍ എണ്ണ കമ്പനികള്‍ക്ക്‌ കേന്ദ്ര സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ്‌. തിങ്കളാഴ്‌ച ഡീസലിന്‌ 38 പൈസയും പെട്രോളിന്‌ 30 പൈസയുമാണ്‌ കൂട്ടിയത്‌. ഇതോടെ പെട്രോളിന്‌ പിന്നാലെ ഡീസലിന്റെയും വില നൂറ്‌ രൂപ കടന്നു. 

കഴിഞ്ഞ 18 ദിവസത്തിനിടെ ഡീസലിന്‌ 15 തവണയും പെട്രോളിന്‌ 12 തവണയും വില കൂട്ടി. കഴിഞ്ഞ നാല്‌ വര്‍ഷത്തിനിടെ പെട്രോള്‍, ഡീസല്‍ വില 40 രൂപയില്‍ കൂടുതലാണ്‌ വര്‍ധിച്ചത്‌. പാചകവാതക വില ദിവസങ്ങള്‍ക്ക്‌ മുമ്പാണ്‌ കൂട്ടിയത്‌. മറ്റ്‌ രാജ്യങ്ങളിലെല്ലാം ഇന്ധന വില കുറയുമ്പോഴാണ്‌ ഇന്ത്യയില്‍ മാത്രം ഈ കൊള്ള.

ഡീസല്‍ വിലവര്‍ധന രാജ്യത്തെ ചരക്ക്‌ നീക്കത്തെ ബാധിക്കും. ഓട്ടോ — ടാക്‌സി മേഖലയേയും സ്വകാര്യ വാഹന ഉടമകളേയും പ്രതിസന്ധിയിലാക്കുന്നതാണ്‌ ഇന്ധന വില വര്‍ധന. ഈ നയത്തെ പ്രതിരോധിച്ചില്ലെങ്കില്‍ കേരളം വലിയ പ്രതിസന്ധിയിലേക്കാണ്‌ കൂപ്പുകുത്തുകയെന്നും വിജയരാഘവന്‍ ചൂണ്ടിക്കാട്ടി.
പെട്രോളിയം വില വര്‍ധനവിന്‌ ജിഎസ്‌ടിയാണ്‌ പോംവഴിയെന്ന കേന്ദ്ര വാദം പച്ചക്കള്ളമാണെന്ന്‌ തെളിയുകയാണ്‌. ജിഎസ്‌ടിയുടെ പരിധിയില്‍പ്പെടുത്തി വിലകൂട്ടി കൊള്ള തുടരാനാണ്‌ ആസൂത്രിത നീക്കം. ഇന്ധന നികുതി കുറച്ച്‌ വില വര്‍ധനയില്‍ നിന്ന്‌ ജനങ്ങളെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്ന്‌ വിജയരാഘവന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry : ldf con­ven­er declares strong protest against cen­tral gov­ern­ment pol­i­cy of increas­ing fuel prices

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.