ജനമുന്നേറ്റമായി ഇടതുതെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍

Web Desk
Posted on March 12, 2019, 11:03 pm

തിരുവനന്തപുരം: ജനമുന്നേറ്റം കൊണ്ട് ശ്രദ്ധപിടിച്ചുപറ്റി ഇടതുജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍. 10 പാര്‍ലമെന്റ് മണ്ഡലങ്ങളിലാണ് ഇന്നലെ വന്‍ ജനപങ്കാളിത്തത്തോടെ കണ്‍വന്‍ഷനുകള്‍ നടന്നത്.
മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാറിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. സജി ചെറിയാന്‍ എംഎല്‍എ അധ്യക്ഷതവഹിച്ചു.
കോട്ടയത്ത് വി എന്‍ വാസവന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു.
ചാലക്കുടിയില്‍ ഇന്നസെന്റിന്റെ വിജയത്തിനായുള്ള കണ്‍വെന്‍ഷന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന എക്‌സി.അംഗം എ കെ ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. മന്ത്രിമാരായ എം എം മണി, വി എസ് സുനില്‍കുമാര്‍, സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റംഗം േബബി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ബിജുവിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ വടക്കഞ്ചേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ വി ചാമുണ്ണി അധ്യക്ഷത വഹിച്ചു. സിപിഐ ദേശീയ എക്‌സി.അംഗം കെ ഇ ഇസ്മയില്‍, മന്ത്രിമാരായ എ കെ ബാലന്‍, എ സി മൊയ്തീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കാസര്‍കോട് മണ്ഡലത്തില്‍ കെ പി സതീഷ് ചന്ദ്രന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സിപിഐ ദേശീയ കൗണ്‍സിലംഗവും റവന്യു മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ലോക് തന്ത്രിക് ജില്ലാ പ്രസിഡന്റ് എ വി രാമകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. പി കരുണാകരന്‍ എംപി, എംഎല്‍എമാരായ എം രാജഗോപാലന്‍, കെ കുഞ്ഞിരാമന്‍, സി കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു,
കണ്ണൂരില്‍ പി കെ ശ്രീമതിയുടെ കണ്‍വന്‍ഷന്‍ സിപിഐ (എം) കേന്ദ്ര കമ്മിറ്റി അംഗവും വ്യവസായ മന്ത്രിയുമായ ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയതു. സിപിഐ മുന്‍ ജില്ലാ സെക്രട്ടറി സി രവീന്ദ്രന്‍ അധ്യക്ഷതവഹിച്ചു. സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ സംസാരിച്ചു.
കൊല്ലത്ത് കെ എന്‍ ബാലഗോപാലിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ അഡ്വ. എന്‍ അനിരുദ്ധന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്, ജെ മേഴ്‌സിക്കുട്ടിയമ്മ, മുന്‍ മന്ത്രി പി കെ ഗുരുദാസന്‍, മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ, കുരീപ്പുഴ ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പത്തനംതിട്ടയില്‍ വീണ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി എ പി ജയന്‍ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന അസി.സെക്രട്ടറി അഡ്വ.കെ പ്രകാശ് ബാബു, മന്ത്രി അഡ്വ.കെ രാജു, മുന്‍മന്ത്രി മാത്യു ടി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
വടകരയില്‍ പി ജയരാജന്റെ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി കെ നാണു എംഎല്‍എ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന അസി.സെക്രട്ടറി സത്യന്‍ മൊകേരി, മന്ത്രി ടി പി രാമകൃഷ്ണന്‍, എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ന് തിരുവനന്തപുരം, ഇടുക്കി മണ്ഡലം കണ്‍വന്‍ഷനുകള്‍ നടക്കും.