Monday
24 Jun 2019

‘വോട്ട് ചോദിക്കും മുമ്പ് വയനാട്ടുകാരോട് മാപ്പ് ചോദിക്കുമോ?’; ചരിത്രം കുറിച്ച് എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം

By: Web Desk | Sunday 14 April 2019 8:25 PM IST


വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ നടത്തിയ മെഗാ സ്‌ക്വാഡ് പ്രവര്‍ത്തനത്തില്‍ എം വി ശ്രോംസ് കുമാര്‍, സി കെ ശശീന്ദ്രന്‍ എംഎല്‍എ, സത്യന്‍ മൊകേരി, പി സന്തോഷ് കുമാര്‍, പി സുഗുതന്‍ എന്നിവര്‍ പങ്കാളികളായപ്പോള്‍

കല്‍പറ്റ: വയനാട് മണ്ഡലത്തില്‍ ചരിത്രംകുറിച്ച് എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം. വിഷുത്തലേന്ന് ഒരു ലക്ഷത്തോളം പ്രവര്‍ത്തകര്‍ ഒരേസമയം വീടുകള്‍ കയറി വോട്ട് അഭ്യര്‍ഥിച്ച് ലഘുലേഖകള്‍ നല്‍കി. 15000 സ്‌ക്വാഡുകള്‍ ആവേശത്തോടെ പ്രവര്‍ത്തിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥിയോട് കത്തുന്ന 10 ചോദ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രചാരണം.

ജനപ്രതിനിധകള്‍, എല്‍ഡിഎഫ് നേതാക്കള്‍, പ്രവര്‍ത്തര്‍, അണികള്‍, അനുഭാവികള്‍ എന്നിവരെല്ലാം പി പി സുനീറിന്‍റെ വിജയത്തിനായുള്ള പ്രചാരണത്തില്‍ പങ്കാളികളായി. ഞായറാഴ്ച്ച രാവിലെ എട്ട് മുതല്‍ ഉച്ചവരെയായിരുന്നു മെഗാ സ്‌ക്വാഡ് പ്രവര്‍ത്തനം. ‘വോട്ട് ചോദിക്കും മുമ്പ് വയനാട്ടുകാരോട് മാപ്പ് ചോദിക്കുമോ ? ‘എന്ന 10 ചോദ്യങ്ങളടങ്ങിയ ലഘുലേഖ വീടുകളില്‍ നല്‍കി. കോണ്‍ഗ്രസ് നയങ്ങള്‍ വയനാട്ടിലെ നൂറ് കണക്കിന് കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടിട്ടും അതേ നയങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയോട് 10 ചോദ്യങ്ങള്‍ എല്‍ഡിഎഫ് ഉന്നയിക്കുന്നത്. കോണ്‍ഗ്രസ് തുടങ്ങിവച്ച നവ ഉദാരവല്‍ക്കരണംആഗോളവല്‍ക്കരണ നയങ്ങളും ആസിയന്‍ കരാറുമാണ് കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിച്ചത്. ഈ നയങ്ങള്‍ തിരുത്തുമെന്ന് കോണ്‍ഗ്രസോ ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന രാഹുല്‍ഗാന്ധിയോ പറഞ്ഞിട്ടില്ല.

നയങ്ങള്‍ തുടരുന്നിടത്തോളം കര്‍ഷകര്‍ പ്രതിസന്ധിയില്‍ തന്നെയാവും. സമ്പദ്‌ സമൃദ്ധിയിലായിരുന്ന വയനാട്ടിലെ കാര്‍ഷിക മേഖലയെ തകര്‍ത്തത് കോണ്‍ഗ്രസാണ്. കല്‍പറ്റ നഗരത്തില്‍ വയനാട് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ, സിപിഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി സത്യന്‍ മൊകേരി, എല്‍ജെഡി സംസ്ഥാന പ്രസിഡന്‍റ് എം വി ശ്രേയാംസ് കുമാര്‍,മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി സന്തോഷ്‌കുമാര്‍, കെ സുഗതന്‍, പി കെ മൂര്‍ത്തി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related News