വാക്ക് പാലിച്ച് വീണ്ടും എല്‍ഡിഎഫ് സര്‍ക്കാര്‍; ജപ്തി നടപടികള്‍ നിര്‍ത്തിവെയ്ക്കും

Web Desk
Posted on March 06, 2019, 5:18 pm

തൊടുപുഴ: സംസ്ഥാനത്ത് ബാങ്കുകളുടെ എല്ലാവിധ ജപ്തി നടപടികളും നിര്‍ത്തിവയ്ക്കുന്നതിന് സ്‌റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി (എസ്എല്‍ബിസി) പ്രതിനിധികള്‍ അനുകൂല സമീപനം സ്വീകരിച്ചതോടെ ഇടുക്കിയിലെ കര്‍ഷകര്‍ക്ക് ആശ്വാസം ഇരട്ടിയായി. കൃഷിക്കാര്‍ എടുത്ത എല്ലാ വായ്പകള്‍ക്കും 2019 ഡിസംബര്‍ 31 വരെ സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് എല്ലാവിധ ജപ്തി നടപടികളും നിര്‍ത്തിവെയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്‌റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി (എസ്എല്‍ബിസി) പ്രതിനിധികളുടെ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ ആവശ്യപ്പെട്ടത്.