December 3, 2022 Saturday

Related news

December 2, 2022
November 18, 2022
November 15, 2022
November 15, 2022
November 15, 2022
November 15, 2022
November 10, 2022
November 10, 2022
November 10, 2022
November 9, 2022

കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങളെ പ്രതിരോധിക്കുന്നത് ഇടതുപക്ഷം മാത്രം: അമർജിത് കൗർ

Janayugom Webdesk
ആലപ്പുഴ
March 29, 2021 9:52 pm

കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങളെ പ്രതിരോധിക്കുന്നത് ഇടതുപക്ഷം മാത്രമാണെന്ന് എഐടിയുസി ദേശിയ ജനറൽ സെക്രട്ടറി അമർജിത് കൗർ പറഞ്ഞു. ഹരിപ്പാട്, ചേർത്തല, അമ്പലപ്പുഴ എന്നിവിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അവർ. 

വിവാദമായ കർഷക നിയമം നടപ്പാക്കില്ലെന്ന് പറയാൻ എൽഡിഎഫ് സർക്കാർ ആർജ്ജവം കാണിച്ചു.എന്നാൽ കോൺഗ്രസ് ഭരിക്കുന്ന പല സംസ്ഥാനങ്ങളിലെയും സ്ഥിതി മറിച്ചാണ്. തൊഴിലാളികൾ ഉൾപ്പെടെയുള്ള മുഴുവൻ ജനങ്ങൾക്കുമായി നിലകൊള്ളുന്ന കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്നും അവർ പറഞ്ഞു. 

കോവിഡ് കാലത്ത് ഒരു സർക്കാർ എങ്ങനെ പ്രവർത്തിക്കണമെന്ന് കേരളം കാണിച്ചു തന്നു. മുഴുവൻ ജനവിഭാഗങ്ങളെയും കൂച്ചു വിലങ്ങിടുന്ന നയങ്ങളാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. രാജ്യത്ത് തൊഴിലും വേതനവുമെല്ലാം ഇല്ലാതായതോടെ കുടുംബ ബഡ്ജറ്റുകളുടെ താളം തെറ്റി. 45 വർഷങ്ങൾക്കിടയിൽ രാജ്യം കണ്ട ഏറ്റവും വലിയ തൊഴിൽ ഇല്ലായ്മയാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്. തൊഴിൽ നിയമങ്ങൾ നടപ്പിലാക്കി തൊഴിലാളികളെയും ദുരിതത്തിലാക്കുന്ന കേന്ദ്ര സർക്കാർ ഫെഡറൽ സംവിധാനങ്ങളെ പോലും അട്ടിമറിക്കുകയാണെന്നും അവർ പറഞ്ഞു. 

കോവിഡ് മഹാമാരി കാലത്ത് പൊതുമേഖല സ്ഥാപനങ്ങൾ വിറ്റ് തുലയ്ക്കുന്ന മോഡി സർക്കാർ സംരക്ഷിക്കുന്നത് കുത്തക മുതലാളിമാരെ മാത്രം. ഇതിനെതിരെ ശക്തമായ ജനവികാരമാണ് ഉയരുന്നതെന്നും അവർ പറഞ്ഞു. 

ഹരിപ്പാട് നടന്ന യോഗത്തിൽ എം തങ്കച്ചൻ അധ്യക്ഷനായി. യു ദിലീപ് സ്വാഗതം പറഞ്ഞു. ഇലക്ഷൻ കമ്മറ്റി സെക്രട്ടറി പി വി സത്യനേശൻ സംസാരിച്ചു. ചേർത്തലയിൽ നടന്ന വനിതാ പാർലമെന്റിൽ ദീപ്തി അജയകുമാർ അധ്യക്ഷത വഹിച്ചു. ടി ജെ ആഞ്ചലോസ്, സി എസ് സുജാത എന്നിവർ സംസാരിച്ചു. അമ്പലപ്പുഴ മണ്ഡലത്തിലെ തിരുവമ്പാടിയിൽ യോഗത്തിൽ വി മോഹൻദാസ് അധ്യക്ഷനായി. കെ പ്രസാദ് സ്വാഗതം പറഞ്ഞു.

Eng­lish Sum­ma­ry : Amar­jit Kaur says LDF govt is only defend­ing cen­tre’s policies

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.