Web Desk

തിരുവനന്തപുരം

March 11, 2021, 1:06 pm

കരുതലായി എല്‍ഡിഎഫ് സര്‍ക്കാര്‍

Janayugom Online

സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും കരുതലായി സര്‍ക്കാര്‍ മാറുന്നു. കരുതലിനൊപ്പം , ആശ്വാസവും നല്‍കുന്ന ഒരു സര്‍ക്കാരാണ് കേരളത്തിലുളളതെന്ന് തെളിയിക്കുന്നു. ചികിത്സാ സഹായമായി പട്ടികജാതി, വർഗവികസന വകുപ്പ്‌ വിതരണം ചെയ്‌തത്‌ 313.40 കോടി രൂപ. ഉടൻ സഹായം ലഭ്യമാക്കാൻ ഓൺലൈൻ സംവിധാനം ഒരുക്കിയതടക്കമുള്ള നടപടികളിലൂടെ അതിവേഗം ആശ്വാസം പകർന്നു സർക്കാർ. 2,43, 928 വ്യക്തികൾക്കാണ്‌ അഞ്ച്‌ വർഷത്തിനുള്ളിൽ സഹായം അനുവദിച്ചത്‌.യുഡിഎഫ്‌ സർക്കാരിന്റെ കാലത്തേക്കാൾ കൂടുതൽ വ്യക്തികൾക്ക്‌ ആശ്വാസമേകി എൽഡിഎഫ്‌ സർക്കാർ. അധിക തുകയും ചെലവഴിച്ചു.

മുൻ സർക്കാരിന്റെ കാലത്ത്‌ സഹായത്തിനായി രണ്ടുവർഷംവരെ കാത്തുനിൽക്കേണ്ട പരിതാപകരമായ സാഹചര്യവും ഒഴിവാക്കി. കഴിഞ്ഞ ഭരണകാലയളവിൽ എസ്‌സി വിഭാഗത്തിൽമാത്രം 55390 പേർക്കായി ആകെ 102 കോടിയാണ്‌ അനുവദിച്ചത്‌. ഈ സർക്കാർ 88059 പട്ടികജാതി അപേക്ഷകർക്ക്‌ 169 കോടി അനുവദിച്ചു. എസ്‌സി അപേക്ഷകരിലേക്ക്‌ അതിവേഗം സഹായം എത്തിക്കാൻ അപേക്ഷ സമർപ്പിക്കാൻ ടി ഗ്രാന്റ്‌സെന്ന പേരിൽ ഓൺലൈൻ അധിഷ്‌ഠിത സംവിധാനം നടപ്പാക്കി. അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം ടി ഗ്രാന്റ്‌സിൽ സമർപ്പിച്ചാൽ മതി. തുക അക്കൗണ്ടിലെത്തും. 5000 രൂപവരെയുള്ള സഹായം ജില്ലാ ഓഫീസർക്കും 10000 രൂപവരെ ഡയറക്ടർക്കും അനുവദിക്കാനും അനുമതി നൽകി. അതിന്‌ മുകളിലുള്ളത്‌ മന്ത്രിതലത്തിലും.

സ്വയം അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക്‌ അക്ഷയ കേന്ദ്രം വഴി സൗജന്യമായി അയക്കാനുള്ള സൗകര്യവും ഏർപ്പെടുത്തി. അക്ഷയ കേന്ദ്രങ്ങൾക്കുള്ള തുക സർക്കാർ അനുവദിക്കാനുള്ള നടപടിയും സ്വീകരിച്ചു. പട്ടികവർഗക്കാർക്കും സഹായവിതരണം ഓൺലൈൻ വഴിയാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്‌.

ENGLISH SUMMARY: LDF GOVT AS CARE TAKER

YOU MAY ALSO LIKE THIS VIDEO