Web Desk

കോട്ടയം

December 16, 2020, 10:27 am

പാലാ നഗരസഭയിൽ എല്‍ഡിഎഫിന് വൻ മുന്നേറ്റം; ജോസഫിനെ അട്ടിമറിച്ചു ജോസ്

Janayugom Online
പാലാ നഗരസഭയിൽ എല്‍ഡിഎഫിന് വൻ മുന്നേറ്റം. ജോസഫിനെ അട്ടിമറിച്ചു ജോസ്. ജോസഫ് വിഭാഗം ചെയർമാൻ സ്ഥാനർത്ഥി തോറ്റു.
കോട്ടയത്ത് എല്‍ഡിഎഫ് വലിയ മുന്നേറ്റം, ജില്ലാ പഞ്ചായത്തിലും 29 പഞ്ചായത്തുകളിലും,  9 ബ്ലോക്കുകളിലും, രണ്ട് നഗരസഭയിലും എല്‍ഡിഎഫ് മുന്നേറുന്നു. രണ്ട് ബ്ലോക്കുകളിലും മൂന്ന് നഗരസഭയിലുമാണ് യുഡിഎഫിന് മുന്നേറ്റം ഉണ്ടാക്കാനായത്. ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫ് ഏറെ പിന്നോക്കം പോയി.
ശക്തമായ പോരാട്ടം നടന്ന വാർഡ് 10ൽ ആന്റോ ജോസ് പടിഞ്ഞാറേക്കര വിജയിച്ചു.
കോട്ടയം ജില്ല പഞ്ചായത്തില്‍ പൂഞ്ഞാര്‍ ഡിവിഷനില്‍ ജനപക്ഷം സ്ഥാനാര്‍ത്ഥി ഷോണ്‍ ജോര്‍ജ്ജ് ലീഡ് ചെയ്യുന്നു. യുഡിഎഫ് ആറ് സീറ്റിലേക്ക് ചുരുങ്ങുന്നു.
ജില്ലാ പഞ്ചായത്തുകളിലെ 22 ഡിവിഷനുകളില്‍ 14 ഡിവിഷനുകളിലും എല്‍ഡിഎഫിന് ലീഡ്. ഏഴ് ഡിവിഷനുകളിലാണ് യുഡിഎഫ് ലീഡ്. ഉഴവൂര്‍, പൂഞ്ഞാര്‍, പാമ്പാടി, പുതുപ്പള്ളി, വാകത്താനം, അതിരമ്പുഴ, കിടങ്ങൂര്‍ എന്നിവിടങ്ങളിലാണ് യുഡിഎഫിന് ലീഡ്. പുതുപ്പള്ളിയില്‍ ആദ്യം മുതല്‍ എല്‍ഡിഎഫ് ലീഡ് ചെയ്തിരുന്നു. പൂഞ്ഞാറില്‍ പി സി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ് ജനപക്ഷം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്.