June 6, 2023 Tuesday

Related news

June 30, 2021
June 28, 2021
June 2, 2021
February 13, 2021
January 28, 2020
January 28, 2020
January 28, 2020
January 27, 2020
January 27, 2020
January 27, 2020

പൗരത്വ നിയമ ഭേദഗതിക്കെതിരെ എൽഡിഎഫിന്റെ നേതൃത്വത്തിൽ മനുഷ്യമഹാശൃംഖലയും പ്രചരണജാഥയും

Janayugom Webdesk
January 11, 2020 6:26 pm

തൊടുപുഴ: പൗരത്വ നിയമ ഭേദഗതിയിലൂടെ ഇന്ത്യയെ മതവൽക്കരിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയുള്ള പോരാട്ടങ്ങളുടെ ഭാഗമായി 26ന് മനുഷ്യമഹാശൃംഖലയും 16 മുതൽ 21 വരെ പ്രചരണ ജാഥയും നടത്തുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ കെ കെ ശിവരാമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജില്ലയിൽ തങ്കമണി മുതൽ ഇരട്ടയാർ,വെള്ളയാംകുടി,കട്ടപ്പന വഴി കാഞ്ചിയാർ പള്ളിക്കവല വരെയാണ് മനുഷ്യമഹാശൃംഖല തീർക്കുന്നത്. കാസർഗോഡ് മുതൽ കന്യാകുമാരി വരെ എൽഡിഎഫിന്റെ നേതൃത്വത്തിൽ നടക്കുന്ന മനുഷ്യമഹാശൃംഖലയുടെ ഉപശൃംഖലയാണ് ഇടുക്കിയിലേതെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ നിയക്കുന്ന ജാഥ സിപിഐ കേന്ദ്ര എക്സിക്യുട്ടീവംഗം കെ ഇ ഇസ്മായിൽ ഉദ്ഘാടനം ചെയ്യും.

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ആർ എസ് എസ് അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പൗരത്വ ഭേദഗതി നിയമമെന്ന് നേതാക്കൾ പറഞ്ഞു.
പാകിസ്ഥാൻ,ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളിൽ മുസ്ലീം ഒഴികെയുള്ളവർക്ക് പൗരത്വം നൽകുമെന്നാണ് കേന്ദ്രം പറയുന്നത്. ഇതിന്റെ ഭാഗമായാണ് എൻ പി ആർ തയ്യാറാക്കാനുള്ള നടപടിയും സർക്കാർ ആരംഭിച്ചിരിക്കുന്നത്. പൗരന്മാരായി പരിഗണിക്കാനുള്ള തെളിവുകള്‍ ഹാജരാക്കണമെന്നാണ് വ്യവസ്ഥ. ഒരാള്‍ ഇന്ത്യാക്കാരനാവണമെങ്കിൽ പിതാമഹനമാർ ഇന്ത്യാക്കാരായിരുന്നുവെന്നതിന്റെ തെളിവുകള്‍ ഹാജരാക്കണം. ദശലക്ഷക്കണണക്കിന് മുസ്ലീം വിഭാഗത്തെ പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമാണണിത്. ഇപ്പോൾ തന്നെ ആസാമിൽ 5 ലക്ഷത്തോളം മുസ്ലീമുകൾ പൗരത്വ പട്ടികയ്ക്ക് പുറത്താണ്. ആസാമിലും കർണ്ണാടകയിലും തടവറകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.

മുസ്ലീം,ക്രിസ്ത്യൻ,കമ്മ്യൂണിസ്റ്റുകൾ തുടങ്ങിയവരെല്ലാം ആർ എസ് എസിന്റെ നിത്യശത്രുക്കളാണെന്നും സംഘപരിവാർ നടത്തുന്നത് കുപ്രചരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ മൗലീക തത്വങ്ങളെ ലംഘിക്കുന്ന ഈ നിയമം പിൻവിലക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം കേരള നിയമസഭ പാസാക്കി. ഇന്ത്യയിലെ മതേതര മനസ്സുകൾ ഈ ഭീകര നിയമത്തിനെതിരെയുള്ള ഐതിഹാസിക സമരത്തിലാണ്. ഇന്ത്യയെ സംരക്ഷിക്കാനുള്ള രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണ് 26ന് മതേതര കേരളം ഒന്നായി നിന്ന് മനുഷ്യമഹാശ്യംഖല തീർക്കുന്നത്. ഈ സമരത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന  എൽ ഡി എഫ് ജാഥ 16ന് വൈകിട്ട് 35-ാം മൈലിൽ നിന്ന് ആരംഭിക്കും. 17ന് പീരുമേട് നിയോജക മണ്ഢലത്തിലും 18ന് ഉടുമ്പൻചോലയിലും 19ന് ദേവികുളത്തും 20ന് ഇടുക്കിയിലും പര്യടനം നടത്തിയ ശേഷം ജാഥ21ന് തൊടുപുഴ ടൗണിൽ സമാപിക്കും. ജാഥയിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ എല്ലാ കക്ഷി നേതാക്കളും പങ്കെടുക്കും. ഇതോടൊപ്പം 26ന് തങ്കമണി മുതൽ കാഞ്ചിയാർ പള്ളിക്കവല വരെ തീർക്കുന്ന മനുഷ്യമഹാശൃംഖലയും വിജയിപ്പിക്കണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു. വാർത്താസമ്മേളനത്തിൽ എൽഡിഎഫ് കക്ഷി നേതാക്കളായ വി വി മത്തായി,ജോർജ് അഗസ്റ്റിൻ,എം എ ജോസഫ്,പോൾസൺ മാത്യൂ എന്നിവർ പങ്കെടുത്തു.

Eng­lish sum­ma­ry: LDF-led human traf­fick­ing and pro­pa­gan­da jatha

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.