കേരളത്തിൻ്റെ അഭിമാന വികസന പദ്ധതികൾ അട്ടിമറിക്കാനുള്ള കേന്ദ്ര ഏജൻസികളുടെ നീക്കത്തിനെതിരെ എൽഡിഎഫ് ബേപ്പൂർ മണ്ഡലത്തിലെ 150 തോളം കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. രാമനാട്ടുകര പരുത്തിപ്പാറ അങ്ങാടിയിൽ ഡി വൈ എഫ് ഐ പ്രസിഡൻ്റ് പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
സി പി ഐ എം ലോക്കൽ സെക്രട്ടറി സി കെ ശിവദാസൻ അധ്യക്ഷനായി. നിസരി ജംങ്ഷനിൽ സി പി ഐ എം ഏരിയ സെക്രട്ടറി എം ഗിരീഷ് ഉദ്ഘാടനം ചെയ്തു. കടലുണ്ടി മണ്ണൂർ ജ്ഞാനോദയം വായനശാല പരിസരത്ത് വി കെ സി മമ്മത് കോയ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രൊഫ.കെ ശശിധരൻ അധ്യക്ഷനായി. പി ഗവാസ് സംസാരിച്ചു.
ENGLISH SUMMARY:LDF organized mass resistance protests in 150 centers
you may also like this video