October 2, 2022 Sunday

Related news

October 1, 2022
September 26, 2022
September 25, 2022
September 17, 2022
September 14, 2022
September 9, 2022
September 6, 2022
August 30, 2022
August 29, 2022
August 27, 2022

സുഭിക്ഷ കേരളം പദ്ധതി അട്ടിമറിക്കുവാന്‍ ശ്രമിച്ച പഞ്ചായത്തുകള്‍ക്കെതിരെ എല്‍ഡിഎഫ്

Janayugom Webdesk
നെടുങ്കണ്ടം
July 7, 2020 7:04 pm

സുഭിക്ഷം കേരളം പദ്ധതി അട്ടിമറിക്കുവാന്‍ ശ്രമിച്ച നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകള്‍ക്ക് മുമ്പില്‍ എല്‍ഡിഎഫിന്റെ നേത്യത്വത്തില്‍ പ്രതിക്ഷേധ ധര്‍ണ്ണ നടത്തി. നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന് മുമ്പില്‍ നടന്ന ധര്‍ണ്ണ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.എന്‍ വിജയന്‍ ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് നെടുങ്കണ്ടം പഞ്ചായത്ത് കണ്‍വീനര്‍ ജോയി അമ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. ഉടുമ്പന്‍ചോല മണ്ഡലം സെക്രട്ടറി പി.കെ സദാശിവന്‍ മുഖ്യപ്രഭാഷണം നടത്തി. ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സിബി മൂലേപ്പറമ്പില്‍, സിപിഐ ഉടുമ്പന്‍ചോല മണ്ഡലം അസി.സെക്രട്ടറി എസ് മനോജ്, നേതാക്കളായ എം.എന്‍ ഗോപിനാഥന്‍, അജീഷ് മുതുകുന്നേല്‍, ആര്‍.ജി അരവിന്ദാക്ഷന്‍, പി.കെ സൗദാമിനി, കെ.എം ശശിധരന്‍, ടി.വി ശശി, എം.എ സിറാജുദ്ദീന്‍, ജോണ്‍സണ്‍ തുടങ്ങിയവര്‍ നേത്യത്വം നല്‍കി.

പാമ്പാടുംപാറ പഞ്ചായത്ത് ഓഫീസിന മുമ്പില്‍ നടന്ന ധര്‍ണ്ണ സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം പി.എം ആന്റണി ഉദ്ഘാടനം ചെയ്തു. നേതാക്കളായ കെ.ജി ഓമനകുട്ടന്‍, കെ.സി സോമന്‍, എസ്. മോഹനന്‍, വി.പി.എസ് കുറുപ്പ്്, രമേശ് കൃഷ്ണന്‍, ഷിജിമോന്‍ ഐപ്പ്, തുടങ്ങി യവര്‍ പങ്കെടുത്തു. കൂട്ടാറിലെ കരുണാപുരം ഗ്രാമപഞ്ചായത്തിന്റെ മുമ്പില്‍ നടന്ന എല്‍ഡിഎഫ് ധര്‍ണ്ണ സിപിഐഎം നെടുങ്കണ്ടം ഏരിയാ കമ്മറ്റി സെക്രട്ടറി ടി.എം ജോണ്‍ ഉദ്ഘാടനം ചെയ്തു. സിപിഐ ഉടുമ്പന്‍ചോല മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം.ആര്‍ രാഘവന്‍ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ടി.ആര്‍ സഹദേവന്‍, ലതാ രാജാജി, രാജ്‌മോഹന്‍, വി.സി അനില്‍, പി.പി സുശീലന്‍, കെ.ഡി ജെയിംസ്, ടി.ആര്‍ ശശികുമാര്‍ തുടങ്ങിയവര്‍ നേത്യത്വം നല്‍കി.

സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി അട്ടിമറിക്കുന്നതില്‍ പ്രതിക്ഷേധിച്ച് എല്‍.ഡി.എഫിന്റെ നേത്യത്വത്തില്‍ ഇന്നലെ വിവിധ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഭക്ഷ്യക്ഷാമവും സാമ്പത്തിക തകര്‍ച്ചയും നേരിടുന്നതിനാണ് സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതി എല്ലാ ജനങ്ങളില്‍ എത്തിക്കുന്നതിനും ആനുകല്യങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കുന്നതിനുമായി നടപ്പിലാക്കി പദ്ധതിയാണ് ജില്ലയിലെ ചില ഗ്രാമപഞ്ചായത്തുകളുടെ നേത്യത്വത്തില്‍ അട്ടമറിക്കുവാന്‍ ശ്രമം നടത്തി വരുന്നത്. പദ്ധതിയിലെ ഗുണഭോക്താക്കളെ സുതാര്യമായ രീതിയില്‍ തെരഞ്ഞെടുക്കണമെന്ന നിര്‍ദ്ധേശവും ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയിട്ടില്ല. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാന്‍ വാര്‍ഡ് മെമ്പര്‍ ചെയര്‍മാനും ഉദ്യോഗസ്ഥന്‍ കണ്‍വീനറായുമുള്ള വാര്‍ഡുതല സമിതിയും രൂപീകരിച്ചിട്ടില്ല. നടപ്പ് സാമ്പത്തികവര്‍ഷ പദ്ധതിയില്‍ അവശ്യ പദ്ധതികള്‍ ഒഴികെ ഏത് പദ്ധതിയുടെയും തുക മാറ്റി സുഭിക്ഷ കേരളത്തിലേക്ക് വകകൊള്ളിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. എന്നാല്‍ ഗ്രാമപഞ്ചായത്തുകള്‍ ഇതിന് ആവശ്യമായ തുക മാറ്റിവച്ചിട്ടില്ല.

പദ്ധതിയുടെ നടത്തിപ്പിനായുള്ള കമ്മറ്റി രൂപീകരണം പോലും പല പഞ്ചായത്തുകളിലും പൂര്‍ത്തികരിച്ചിട്ടില്ല. പഞ്ചായത്ത് പദ്ധതികളില്‍ ചിലത് പേര് മാറ്റി സുഭിക്ഷ കേരളം പദ്ധതിയാക്കി മാറ്റുകയാണ് ചെയ്തിരിക്കുന്നത്. തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിന് തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്താമെന്നിരിക്കെ ഇതിനും പഞ്ചായത്ത് തയാറാകുന്നില്ല. ഇതുമൂലം കര്‍ഷകര്‍ക്ക് സബ്സിഡി ഉള്‍പ്പടെയുള്ളവ നഷ്ടപ്പെടുകയാണ്. തങ്ങളുടെ പാര്‍ശ്വവര്‍ത്തികള്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ നല്‍കി ഭൂരിഭാഗം കര്‍ഷകരെയും ഒഴിവാക്കാനും പദ്ധതിതന്നെ അട്ടിമറിക്കാനുമാണ് ശ്രമം നടക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.

Eng­lish sum­ma­ry: LDF  protest at idukki

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.