Web Desk

തിരുവനന്തപുരം

February 05, 2021, 8:21 am

നാളെ എൽഡിഎഫ് പ്രതിഷേധ സംഗമം

Janayugom Online

പാചകവാതകം, പെട്രോൾ വിലക്കയറ്റത്തിനെതിരെ നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതൃത്വത്തിൽ നാളെ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര ബിജെപി സർക്കാരിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ കേരള ജനത മുന്നോട്ടുവരണമെന്ന് എൽഡിഎഫ് സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചു.

ഇന്ധനവില നിത്യേന കൂട്ടിയും പാചകവാതക വില മാസം തോറും വർധിപ്പിച്ചും കേന്ദ്ര സർക്കാർ ജനങ്ങളെ പൊറുതിമുട്ടിക്കുകയാണ്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറയുമ്പോൾ രാജ്യത്ത് വില കൂട്ടി നടത്തുന്ന പകൽക്കൊള്ള ജനങ്ങളോടുള്ള ക്രൂരതയാണെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു.

2021ൽ 35 ദിവസത്തിനുള്ളിൽ എട്ടുതവണ ഇന്ധനവില കൂട്ടി. ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് കുത്തനെ വില വർധിപ്പിച്ചു. ഇപ്പോൾ 25 രൂപയാണ് കൂട്ടിയത്. ഈ സാഹചര്യങ്ങൾ തുറന്നു കാട്ടാനായി സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമം വിജയിപ്പിക്കണമെന്ന് കൺവീനർ അഭ്യർത്ഥിച്ചു.

eng­lish summary;LDF protest ral­ly tomorrow
you may also like this video;