September 28, 2022 Wednesday

Related news

September 26, 2022
September 17, 2022
September 14, 2022
September 6, 2022
August 27, 2022
August 25, 2022
August 25, 2022
August 22, 2022
August 15, 2022
August 10, 2022

കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ 30ന് എല്‍ഡിഎഫ് പ്രതിഷേധം

Janayugom Webdesk
തിരുവനന്തപുരം
June 21, 2021 10:07 pm

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ 30ന് എല്‍ഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കും. വൈകുന്നേരം നാല് മണിക്ക് എല്ലാ പഞ്ചായത്ത് വാർഡുകളിലും കോര്‍പ്പറേഷന്‍ ഡിവിഷനുകളിലുമാണ് പ്രതിഷേധം നടത്തുക. സംസ്ഥാനത്താകെ 25,000 ത്തോളം കേന്ദ്രങ്ങളിലായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ കണ്‍വീനര്‍ എ വിജയരാഘവന്‍ അറിയിച്ചു. 

ജനകീയ പ്രതിഷേധത്തില്‍ ഒരു പഞ്ചായത്ത് വാര്‍ഡില്‍ നാല് പേരടങ്ങുന്ന 25 ഗ്രൂപ്പുകളും, കോര്‍പ്പറേഷന്‍ ഡിവിഷനുകളില്‍ നാല് പേരുള്ള നൂറ് ഗ്രൂപ്പുകളുമാണ് പങ്കെടുക്കുക. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് പരിപാടി ആസൂത്രണം ചെയ്യുകയും പ്രചാരണം നല്‍കുകയും ചെയ്യുമെന്ന് കൺവീനർ പറഞ്ഞു.
eng­lish summary;LDF protests on 30 against anti-peo­ple poli­cies of the Central
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.