Web Desk

കൊച്ചി

May 08, 2021, 4:01 pm

104 മണ്ഡലങ്ങളിൽ ഇത്തവണ എല്‍ഡിഎഫിന് 2016‑ല്‍ ലഭിച്ചതിനേക്കാള്‍ കൂടുതൽ വോട്ടുകള്‍

Janayugom Online

2016 ല്‍ദുർഭരണം നടത്തിയ  യുഡിഎഫ് സര്‍ക്കാരിനെതിരെ വിരോധം വോട്ടാക്കിമാറ്റിയപ്പോൾ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ട് ബഹുഭൂരിപക്ഷം മണ്ഡലങ്ങളിലും 2021 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡി എഫ് നേടിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 104 മണ്ഡലങ്ങളിലാണ് എൽഡിഎഫ് 2016 ലേക്കാൾ വോട്ട് നേടിയത്. 36 മണ്ഡലങ്ങളിൽ മാത്രമാണ് വോട്ടിൽ കുറവ് വന്നത്. ഏറ്റവും വോട്ടു കൂടിയ മണ്ഡലം കോട്ടയം ജില്ലയിലെ പൂഞ്ഞാറാണ്. 36,398 വോട്ടാണ് ഇവിടെ കൂടിയത്.

2016 ൽ മൂന്നാം സ്ഥാനത്തായിരുന്ന ഇവിടെ ഇക്കുറി പിസി ജോർജിനെ മുട്ടുകുത്തിച്ച എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ നേടിയത് 58,668 വോട്ടാണ്. 2016 ൽ ഡെമോക്രാറ്റിക് കേരളം കോൺഗ്രസ്സിലെ പി സി ജോസഫ് 22,270 വോട്ടേ ഇവിടെ നേടിയിരുന്നുള്ളൂ.

കൂടിയ വോട്ടിന്റെ എണ്ണത്തിൽ രണ്ടാമത് ഉടുമ്പഞ്ചോലയാണ്.ഇവിടെ രണ്ടാമതും മത്സരിച്ച മന്ത്രി എം എം മണി 2016 ൽ നേടിയതിനേക്കാൾ 26568 വോട്ട് കൂടുതൽ നേടിയാണ് വിജയിച്ചത്. ഇരുപത്തിനായിരത്തിലേറെ വോട്ട് കൂടുതൽ നേടിയ മണ്ഡലങ്ങൾ മൂന്നെണ്ണം കൂടിയുണ്ട്.കടുത്തുരുത്തി (23,873), വട്ടിയൂർക്കാവ് (20,670), കളമശേരി (20,533) എന്നിവ. കളമശേരി കഴിഞ്ഞതവണ യുഡി എഫ് ജയിച്ച മണ്ഡലമായിട്ടും എൽഡിഎഫിന് വൻ വോട്ട് വർദ്ധനവോടെ വിജയിക്കാനായി.

2016 ലേ ക്കാൾ എൽഡിഎഫിനു 15000 ലേറെ വോട്ട് കൂടിയ മറ്റ് മണ്ഡലങ്ങൾ ഇവയാണ്: ബ്രായ്ക്കറ്റിൽ കൂടിയ വോട്ട്. ചെങ്ങന്നൂർ (18622 ), അരുവിക്കര (17180), തൊടുപുഴ (16259), വർക്കല (15714),ചേലക്കര (15644), ചിറ്റൂർ (15402), വടക്കാഞ്ചേരി (15084). കടുത്തുരുത്തിയിലും തൊടുപുഴയിലും വോട്ട് കൂടിയെങ്കിലും വിജയിക്കാനായില്ല.

Eng­lish sum­ma­ry: LDF received more votes than in 2016 in this election

You may also like this video: