2 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 2, 2024
November 2, 2024
November 2, 2024
November 2, 2024
November 2, 2024
November 2, 2024
November 2, 2024
November 2, 2024
November 2, 2024
November 2, 2024

എല്‍ഡിഎഫ് സജ്ജം: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
October 15, 2024 11:15 pm

തെരഞ്ഞെടുപ്പ് യുദ്ധത്തിന് എല്‍ഡിഎഫ് സജ്ജമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്‍‍ഡിഎഫിന് വിജയം വീണ്ടും ഉണ്ടാകും. എല്ലാതരത്തിലും എല്‍ഡിഎഫ് രാഷ്ട്രീയ നിലപാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മൂന്ന് മണ്ഡലങ്ങളിലും ഒന്നാംതരമായി പോരാടും. സ്ഥാനാര്‍ത്ഥികളെ വേഗം പ്രഖ്യാപിക്കും. മൂന്നിടങ്ങളിലും എല്‍ഡിഎഫ് സജ്ജമാണ്. ഈ രാഷ്ട്രീയ പോരാട്ടത്തിന്റെ അര്‍ത്ഥം നല്ലവണ്ണം എല്‍ഡിഎഫിന് അറിയാം. എല്ലാ തലങ്ങളിലുമുള്ള എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി ഒരേ മനസോടെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ ഉചിതമായ സ്ഥാനാര്‍ത്ഥി ഉണ്ടാകും. സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗം നാളെ ചേരും. അതിനുശേഷമേ പ്രഖ്യാപനം ഉണ്ടാകൂ. ശബരിമലയില്‍ സ്പോട്ട് ബുക്കിങ് സൗകര്യം ഒരുക്കുമെന്ന സര്‍ക്കാര്‍ തീരുമാനത്തെ പൂര്‍ണമായും സിപിഐ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.