കാർഷിക തകർച്ചയും തൊഴിലില്ലായ്മയും രൂക്ഷമാക്കാൻ വഴിയൊരുക്കുന്ന കേന്ദ്ര ബജറ്റിനെതിരെ ഫെബ്രുവരി 18 ന് നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ച് കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് മാർച്ചും പ്രതിഷേധയോഗവും നടത്താൻ എൽഡിഎഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.
കേന്ദ്ര ബജറ്റിനെതിരെ ഈ മാസം 12 മുതൽ 18 വരെ നടക്കുന്ന ദേശീയ ക്യാമ്പയിന്റെ ഭാഗമായാണ് കേരളത്തിൽ 140 നിയമസഭാ മണ്ഡലങ്ങളിലും പ്രതിഷേധം നടത്തുന്നതെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ അറിയിച്ചു.
എൽഐസി അടക്കം രാജ്യത്തിന്റെ പൊതുസ്വത്ത് വൻതോതിൽ വിറ്റഴിക്കാൻ ലക്ഷ്യമിടുന്ന കേന്ദ്ര ബജറ്റ് കേരളത്തെപാടെ തഴഞ്ഞിരിക്കുകയാണ്.
സംസ്ഥാനം സമർപ്പിച്ച ഒരു പദ്ധതി പോലും കേന്ദ്രസർക്കാർ അംഗീകരിച്ചില്ല. റയിൽവേ വികസനം, എയിംസ്, റയിൽ കോച്ച് ഫാക്ടറി, ശബരി റയിൽപാത തുടങ്ങിയവയ്ക്ക് ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല. പ്രളയദുരന്തം നേരിടുന്നതിനുള്ള സഹായം അനുവദിച്ചതിൽ കേരളത്തോട് കാണിച്ച ക്രൂരത ബജറ്റിലും ആവർത്തിച്ച കേന്ദ്ര നടപടി സംസ്ഥാനത്തോടുള്ള യുദ്ധ പ്രഖ്യാപനമാണ്. ജനവിരുദ്ധ ബജറ്റിനെതിരായ പ്രക്ഷോഭത്തിൽ മുഴുവൻ ജനങ്ങളും അണിനിരക്കണമെന്നും എൽഡിഎഫ് കൺവീനർ അഭ്യർത്ഥിച്ചു.
English Summary: LDF to campaign against Union Budget on 18th.
you may also like this video;