Web Desk

എറണാകുളം

February 14, 2021, 6:42 pm

‘നവകേരള സൃഷ്ടിക്കായി വീണ്ടും എല്‍ഡിഎഫ്’; തെക്കൻ മേഖല ജാഥയ്ക്ക് തുടക്കം

Janayugom Online

എല്‍ഡിഎഫ് തെക്കല്‍ മേഖല ജാഥയ്ക്ക് തുടക്കമായി. ‘നവകേരള സൃഷ്ടിക്കായി വീണ്ടും എല്‍ഡിഎഫ്’ എന്ന മുദ്രവാക്യമുയര്‍ത്തി സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗം ബിനോയ് വിശ്വം നയിക്കുന്ന ജാഥ എറണാകുളത്ത് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്തു. എറണാകുളം, തൃക്കാക്കര, തൃപ്പൂണിത്തുറ, കൊച്ചി മണ്ഡലങ്ങളിൽ നിന്നുള്ള സ്വീകരണവും പ്രവർത്തകരുമാണ് ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തത്.

വടക്കൻ മേഖല ജാഥ തൃശ്ശൂരും തെക്കൻ മേഖല ജാഥ തിരുവനന്തപുരത്തും 26 ന് സമാപിക്കും. തൃശൂരിലെ സമാപന സമ്മേളനത്തില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും തിരുവനന്തപുരത്തെ സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും.

നിയമസഭാ മണ്ഡലം കേന്ദ്രങ്ങളിലാണ് ജാഥകള്‍ക്ക് സ്വീകരണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ജാഥാ പ്രയാണവും സ്വീകരണങ്ങളും.

ജാഥാ ക്യാപ്റ്റൻ ബിനോയ് വിശ്വത്തെ കൂടാതെ എം വി ഗോവിന്ദൻ മാസ്റ്റർ, അഡ്വ. പി വസന്തം, തോമസ് ചാഴിക്കാടൻ എം പി, സാബു ജോർജ്ജ്, വർക്കല ബി രവികുമാർ, മാത്യൂസ് കോലഞ്ചേരി, വി സുരേന്ദ്രൻപിള്ള, എം വി മാണി, അബ്ദുൾ വഹാബ്, ഡോ. ഷാജി കടമല, ജോർജ്ജ് അഗസ്റ്റിൻ എന്നിവരാണ് ജാഥയിലെ അംഗങ്ങൾ.

ENGLISH SUMMARY: ldf vikasana munnet­ta yathra south­ern region inauguration

YOU MAY ALSO LIKE THIS VIDEO