October 2, 2022 Sunday

Related news

October 1, 2022
September 26, 2022
September 17, 2022
September 15, 2022
September 14, 2022
September 6, 2022
September 6, 2022
September 3, 2022
September 1, 2022
August 27, 2022

തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അനുകൂല തരംഗം; കോടിയേരി

Janayugom Webdesk
കണ്ണൂർ
December 14, 2020 10:47 am

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂലമായ തരംഗം  ഉണ്ടാകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. അതിന്റെ പ്രകടിതമായ രൂപമാണ് വോട്ടിംഗില്‍ പ്രതിഫലിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജനക്ഷേമ പദ്ധതികള്‍ക്കുള്ള അംഗീകാരമായിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലമെന്നും കോടിയേരി ബാലകൃഷ്ണന്‍ വോട്ടിംഗിന് മുന്‍പ് മാധ്യമങ്ങളോട്  പറഞ്ഞു.

കേരളത്തിലെ എല്‍ഡിഎഫിനെ ഇല്ലാതാക്കാം എന്ന കോര്‍പറേറ്റ് പദ്ധതിക്ക് ഈ തെരഞ്ഞെടുപ്പ് തിരിച്ചടി കൊടുക്കും. അതുകൊണ്ട് കേരളത്തിലെ ജനങ്ങള്‍ വലിയ ആവേശത്തോടെയാണ് എല്‍ഡിഎഫിന് വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. 600 രൂപയായിരുന്ന പെന്‍ഷന്‍ 1400 രൂപയായി വാങ്ങുന്ന സാധാരണക്കാരന്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യില്ല. കോവിഡ് കാലത്ത് പട്ടിണിയില്ലാതെ കേരളത്തിലെ ജനങ്ങളെ കാത്ത് സൂക്ഷിച്ച സര്‍ക്കാരിനല്ലാതെ ആര്‍ക്കാണ് ജനം വോട്ട് ചെയ്യുകയെന്നും കോടിയേരി ചോദിച്ചു.

അതേസമയം, തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ ഐതിഹാസിക വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനമൊന്നാകെ ഇടതുപക്ഷത്തിന്റെ കൂടെയുണ്ടെന്നും സ്വന്തം നാടായ ധർമ്മടത്ത്‌ വോട്ടു രേഖപ്പെടുത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചേരിക്കൽ ജൂനിയർ ബേസിക് സ്കൂളിലായിരുന്നു വോട്ട്

തദ്ദേശതെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ പോളിംഗ് ശതമാനം 25 കടന്നു. കാസർഗോഡ് — 25.48 കണ്ണൂർ — 26.09, കോഴിക്കോട് ‑25.78, മലപ്പുറം ‑26.43 എന്നിങ്ങനെയാണ് ജില്ലകൾ‌ തിരിച്ചുള്ള പോളിംഗ് ശതമാനം. ആദ്യരണ്ടു ഘട്ടത്തേക്കാളും മികച്ച പോളിംഗാണ് മൂന്നാം ഘട്ടത്തിലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാവിലെ മുതല്‍ തന്നെ പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കര്‍ശന സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

 

Eng­lish Sum­ma­ry : LDF wave in elec­tion; Kodiyeri
You May Also Like This Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.