തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇന്ന് വൈകിട്ട് ആറിന് വെബ്റാലി സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന് വെബ് റാലി ഉദ്ഘാടനം ചെയ്യും. വർത്തമാന രാഷ്ട്രീയ വിഷയങ്ങളിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നിലപാടുകളും എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങളും മുഖ്യമന്ത്രി വിശദീകരിക്കും. എല്‍ഡിഎഫ് നേതാക്കളും വെബ്റാലിയില്‍ സംസാരിക്കും.
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ റാലികളും പൊതുയോഗങ്ങളും നടത്താൻ കഴിയാത്ത പശ്ചാത്തലത്തിലാണ് വേറിട്ടതും വ്യത്യസ്തവുമായ പ്രചാരണ മാർഗം എന്ന നിലയില്‍ വെബ് റാലി സംഘടിപ്പിക്കാൻ എൽഡിഎഫ് തീരുമാനിച്ചത്.
സംസ്ഥാനത്തെ എല്ലാ വാർഡ് കേന്ദ്രങ്ങളിലും പ്രസംഗങ്ങൾ തൽസമയം ടെലിവിഷൻ വഴി കാണാം. സമൂഹ മാധ്യമങ്ങൾ വഴിയും പ്രസംഗങ്ങൾ കാണാം. അൻപത് ലക്ഷം പേരെ വെബ് റാലിയിൽ അണിനിരത്തും. വെബ്റാലി വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളോടും എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ അഭ്യർത്ഥിച്ചു.
English summary: LDF web rally Today
You may also like this video: