Web Desk

തിരുവനന്തപുരം:

January 27, 2021, 9:42 pm

എൽഡിഎഫ് പ്രചരണ ജാഥകൾ സംഘടിപ്പിക്കും

Janayugom Online

എൽഡിഎഫിന്റെ പ്രചരണ പരിപാടികളുടെ ഭാഗമായി സംസ്ഥാനത്ത്‌ രണ്ട്‌ ജാഥകൾ നടത്തുമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ അറിയിച്ചു. കാസർകോട്‌ നിന്ന്‌ ഫെബ്രുവരി 13 നും, എറണാകുളത്ത് നിന്ന്‌ 14 നും ജാഥകൾ ആരംഭിക്കും. രണ്ടു ജാഥകളും 26 ന്‌ തിരുവനന്തപുരത്തും തൃശൂരിലുമായി സമാപിക്കും.

വടക്കൻ ജാഥ സിപിഐ(എം)-ന്റെയും, തെക്കൻ ജാഥ സിപിഐയുടെയും നേതൃത്വത്തിലാണ് നടക്കുക. ജാഥകളുടെ പ്രചരണത്തിനായി എല്‍ഡിഎഫിന്റെ എല്ലാ തലത്തിലുമുള്ള കമ്മറ്റികളുടെ യോഗം സംഘടിപ്പിക്കും. 28, 29 തീയതികളില്‍ എല്ലാ ജില്ലകളിലും എല്‍ഡിഎഫ് യോഗം ചേരും. 30 നും 31 നും എല്ലാ നിയോജക മണ്ഡലങ്ങളിലും, ഫെബ്രുവരി ഒന്ന് മുതല്‍ അഞ്ച് വരെ പഞ്ചായത്ത്- ബൂത്ത് തലങ്ങളിലും എല്‍ഡിഎഫ് യോഗം സംഘടിപ്പിക്കും. ജാഥാ സ്വീകരണം എല്ലാ നിയോജക മണ്ഡലം കേന്ദ്രത്തിലുമാണ് സംഘടിപ്പിക്കുന്നത്. അതിന്റെ ഭാഗമായി എല്‍ഡിഎഫ് ബൂത്ത് കമ്മറ്റികള്‍ മൂന്ന് ദിവസം ബൂത്ത് പരിധിയിലെ എല്ലാ വീടുകളിലും സന്ദര്‍ശനം നടത്തും. ഒരു ദിവസത്തെ വിളംബര പരിപാടികളും ജാഥാ സ്വീകരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. എല്ലാ വിഭാഗം ആളുകളേയും ജാഥയുടെ സ്വീകരണ പരിപാടികളില്‍ പങ്കെടുപ്പിക്കുന്നതിന് വേണ്ടി പ്രത്യേകം ശ്രദ്ധിക്കണമെന്ന് എൽഡിഎഫ് യോഗം തീരുമാനിച്ചു.

തെര‍ഞ്ഞെടുപ്പിൽ എല്‍ഡിഎഫ് മാനിഫെസ്റ്റോ തയ്യാറാക്കാനും തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പര്യടനത്തിൽ സ്വീകരിച്ച നിർദ്ദേശങ്ങളുൾപ്പെടെ ജനാഭിപ്രായം സ്വാംശീകരിച്ചാണ് മാനിഫെസ്റ്റോ തയ്യാറാക്കുന്നത്. അതിനായി ഉപസമിതിയും രൂപീകരിച്ചിട്ടുണ്ട്. ഇന്ധന വില വർധനവിനെതിരെ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങാനും എൽഡിഎഫ് യോഗത്തിൽ തീരുമാനിച്ചു. നിയോജക മണ്ഡലം അടിസ്ഥാനത്തിൽ ഫെബ്രുവരി ആറിന് പ്രതിഷേധം സംഘടിപ്പിക്കുമെന്നും എ വിജയരാഘവൻ വ്യക്തമാക്കി.

ENGLISH SUMMARY: LDF will orga­nize cam­paign rallies

YOU MAY ALSO LIKE THIS VIDEO