Web Desk

തിരുവനന്തപുരം

March 08, 2021, 11:08 pm

കേരളം എൽഡിഎഫ് തന്നെ ഭരിക്കുമെന്ന് സർവെ

Janayugom Online

എൽഡിഎഫ് കേരളത്തിൽ 140 സീറ്റുകളിൽ 82 ലും വിജയിച്ചേക്കുമെന്ന് ടൈംസ് നൗ- സി വോട്ടർ സർവെ റിപ്പോർട്ട്. യുഡിഎഫ് 56 സീറ്റുകളിൽ വിജയിച്ചേക്കുമെന്നും ബിജെപി ഒരു സീറ്റിൽ മാത്രമായി ഒതുങ്ങുമെന്നും സർവെ റിപ്പോർട്ട് പ്രവചിക്കുന്നു. എൽഡിഎഫ് 78 മുതൽ 86 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. യുഡിഎഫിന് 52 മുതൽ 60 സീറ്റുകൾ വരെ ലഭിക്കാം. ബിജെപിക്ക് 0–2 സീറ്റുകൾ ലഭിക്കാനാണ് സാധ്യത. പിണറായി വിജയൻ മുഖ്യമന്ത്രിയാകണമെന്നാണ് കൂടുതൽ ജനങ്ങളും ആഗ്രഹിക്കുന്നത്. 42.34 ശതമാനംപേർ അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ സംതൃപ്തി രേഖപ്പെടുത്തി. സർക്കാരിന്റെ പ്രവർത്തനത്തിൽ 36.36 ശതമാനം പേർ അതീവ സംതൃപ്തിയും 39.66 ശതമാനം പേർ സംതൃപ്തിയും രേഖപ്പെടുത്തി.

Eng­lish Sum­ma­ry : LDF to win elec­tions says survey

You may also like this video :

<iframe width=“560” height=“315” src=“https://www.youtube.com/embed/9mtjdzI0L9Q” frameborder=“0” allow=“accelerometer; auto­play; clip­board-write; encrypt­ed-media; gyro­scope; pic­ture-in-pic­ture” allowfullscreen></iframe>