Web Desk

നെടുങ്കണ്ടം

December 16, 2020, 3:28 pm

നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ഭരണം തിരിച്ച് പിടിച്ച് എല്‍ഡിഎഫ്

Janayugom Online

നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പിടിച്ചെടുത്ത് എല്‍ഡിഎഫ്. തുടര്‍ച്ചയായ രണ്ട് ടേമുകളിലായി വിജയം വിരിച്ച യൂഡിഎഫിന്റെ  തുടര്‍ ഭരണം പ്രതീക്ഷികള്‍ക്ക് തിരിച്ചടിയാണ് ഉണ്ടായത്. 13 സീറ്റുകളില്‍ 11 സീറ്റും നേടിയാണ് ചരി എല്‍ഡിഎഫ് നെടുങ്കണ്ടം ബ്ലോ്ക്ക് പഞ്ചായത്തിന്റെ ഭരണം പിടിച്ചെടുത്തത്. സിപിഎം എട്ട്, സിപിഐ രണ്ട്, കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം ഒന്ന്, എന്നിങ്ങനെയാണ് എല്‍ഡിഎഫിന്റെ കക്ഷിനില.  എന്‍ആര്‍ സിറ്റി(2) കെ.റ്റി കുഞ്ഞ് 1112 വോട്ടുകള്‍ക്കും, രാജകുമാരി (3) കെ.ജെ സിജു 652 വോട്ടുകള്‍ക്കും സേനാപതി (4) കെ.റ്റി വര്‍ഗ്ഗീസ് (ആന്റോ തോമസ്) 618 ഉം, ചെമ്മണ്ണാര്‍ (5) പി.എ ജോണി 1162 ഉം, പാറത്തോട് (6) സാലി ഷാജി 1560 ഉം, നെടുങ്കണ്ടം (7) വനജകുമാരി കെ 133 ഉം, രാമക്കല്‍മേട് (8) സജനാ ബഷീര്‍ 591 ഉം, കമ്പംമെട്ട് (8) ശ്രിദേവി എസ് ലാല്‍ 802 ഉം, പാമ്പാടുംപാറ (10) സി.എം കുര്യാക്കോസ് (ബേബിച്ചന്‍ ചിന്താര്‍മണിയില്‍) 245 ഉം, പൊന്നാമല (13) റാണി തോമസ് 557 വോട്ടുകള്‍ക്കുമാണ് വിജയിച്ചത്. യൂഡിഎഫിലെ കിങ്ങിണ ടീച്ചര്‍ 420 വോട്ടുകള്‍ക്ക് രാജാക്കാടും, ബാലഗ്രാം ഡിവിഷനില്‍ മുകേഷ് മോഹനന്‍ 312 വോട്ടുകള്‍ക്കും വിജയച്ചു.

രാമക്കല്‍മേട് ഡിവിഷനില്‍ നിന്ന് മത്സരിച്ച മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോളി മൈക്കിളിനെ പുതുമുഖമായ സജനാ ബഷീറും  ഇടുക്കി ഡിസിസി ജനറല്‍ സെക്രട്ടറി വി. മുരളിധരനെ കേരളാ കോണ്‍ഗ്രസിലെ സി.എം കുര്യക്കോസും അട്ടിമറി വിജയം നേടിയത് ശ്രദേധയമായി. പട്ടികജാതി സംവരണ മണ്ഡലമാണ് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത്. സംവരണ മണ്ഡലമായ എന്‍ആര്‍സിറ്റി ബ്ലോക്ക് ഡിവിഷനില്‍ നിന്ന് സിപിഎമ്മിന്റെ കെ.ടി കുഞ്ഞാണ് വിജയിച്ച് എത്തിരിക്കുന്നത്.

എല്‍ഡിഎഫിന് മുന്‍തൂക്കമുണ്ടായിരുന്ന നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് 2010 യൂഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് പത്ത് വര്‍ഷത്തോളം തുടര്‍ച്ചയായി ഭരണം നടത്തിയ യുഡിഎഫില്‍ നിന്ന് വീണ്ടും എല്‍ഡിഎഫ് ചരിത്ര വിജയത്തോടെ ഭരണം തിരിച്ച് പടിച്ചു. കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യൂഡിഎഫ് 9, എല്‍ഡിഎഫ് നാല് എന്നിങ്ങനെയായിരുന്നു കക്ഷി നില. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേത്യത്വത്തില്‍ വൈദ്യുതി മന്ത്രി എം എം മണി ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസനം പ്രവര്‍ത്തനങ്ങള്‍ എല്‍ഡിഎഫിന് മികച്ച വിജയം നേടി കൊടുത്തതായി എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു.

Eng­lish Sum­ma­ry: LDF retain seats in Nedumgandam

You May Like this Video also