Web Desk

തിരുവനന്തപുരം

December 30, 2020, 2:22 pm

നറുക്കെടുപ്പിലും LDF ന് നേട്ടം: സംസ്ഥാനത്ത് കൂടുതൽ തദ്ദേശ സ്ഥാപനങ്ങളുടെ ഭരണം LDF ന്

Janayugom Online

സംസ്ഥാനത്ത് കൂടുതൽ ഗ്രാമ പഞ്ചായത്തുകളുടെ ഭരണം LDF ന് നറുക്കെടുപ്പിലും LDF ന് നേട്ടം. നറുക്കെടുപ്പിൽ 30 ലധികം പഞ്ചായത്തുകൾ LDF ന്.

റുക്കിലെ ഭാഗ്യം വീണ്ടും യുഡിഎഫിനൊപ്പം; വയനാട് ജില്ലാ പഞ്ചായത്തിൽ ഭരണം.

ൽഡിഎഫിന് എതിരാളികളില്ല: കരിവെള്ളൂർ- പെരളം പഞ്ചായത്തിൽ എം വി ലേജു പ്രസിഡന്റ്.

വാമനപുരം ബ്ലോക്കിൽ കോൺഗ്രസിന് മത്സരിക്കാനും പിന്താങ്ങാനും ആളില്ല . കോൺഗ്രസിന് വാമനപുരം ബ്ലോക്കിൽ മത്സരിക്കാനും പിന്താങ്ങാനും ആളില്ലാതായതോടെ എൽഡിഎഫ് പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌ സ്ഥാനാർഥികൾക്ക്‌ എതിരില്ല. വാമനപുരം ബ്ലോക്ക് പഞ്ചായത്തിൽ ആകെയുള്ള 15 ഡിവിഷനിൽ പതിനാലും നേടിയാണ് എൽഡിഎഫ് വിജയക്കൊടി പാറിച്ചത്. ബ്ലോക്ക് പ്രസിഡന്റ്‌ സ്ഥാനം ഇക്കുറി പട്ടികജാതി വനിതയ്ക്കാണ് സംവരണം ചെയ്തിട്ടുള്ളത്. പാലോട് ബ്ലോക്ക് ഡിവിഷനിൽനിന്ന്‌ വിജയിച്ച കോമളമാണ് പ്രസിഡന്റാവുക. നിലവിൽ കോൺഗ്രസിന് ഒരംഗം മാത്രമാണുള്ളത്. പിന്താങ്ങാൻ അംഗമില്ലാത്തതിനാൽ ഇവർക്ക് വൈസ് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല.  കല്ലറ ബ്ലോക്ക് ഡിവിഷനിൽനിന്ന്‌ വിജയിച്ച അഡ്വ. എസ് എം റാസിയാണ് വൈസ് പ്രസിഡന്റാവുക. പനങ്ങോട് തുമ്പാനൂർ സ്വദേശിനിയായ കോമളം വളരെ സാധാരണ കുടുംബത്തിലെ അംഗമാണ്. തൊഴിലുറപ്പ് തൊഴിലാളിയായും മേറ്റായും പ്രവർത്തിച്ചിരുന്ന കോമളം അങ്കണവാടി ടീച്ചറായും പ്രവർത്തിച്ചിട്ടുണ്ട്. പിരപ്പൻകോട് സ്വദേശിയായ റാസി വിദ്യാർഥി യുവജനപ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തേക്ക് വരുന്നത്.മാണിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ആയും പ്രവർത്തിച്ചു. ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷനിൽനിന്ന്‌ കഴിഞ്ഞ തവണ വിജയിച്ച അദ്ദേഹം ബിരുദാനന്തര ബിരുദധാരിയുമാണ്.

ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിൽ യു ഡി എഫ് പിന്തുണയോടെ സി പി എം അംഗം പ്രസിഡൻറായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്താണ് തൃപ്പെരുന്തുറ. അട്ടിമറിയിലൂടെ മാന്നാർ ഗ്രാമപഞ്ചായത്ത് ഭരണം LDF ന് വോട്ടെടുപ്പുൽ ഒരു യുഡിഎഫ് അംഗം എൽഡിഎഫിന് വോട്ട് ചെയ്യ്തു. എൽഡിഎഫിലെ റ്റി. വി രത്നകുമാരി പ്രസിഡൻ്റ്.

തൃശ്ശൂർ അവിണിശ്ശേരി പഞ്ചായത്തിൽ CPM ന് കോൺഗ്രസ് പിന്തുണ. പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട cpm അംഗം പ്രസിഡൻറു സ്ഥാനത്തുനിന്നും രാജിവച്ചു. കോൺഗ്രസ് പിന്തുണ വേണ്ടെന്നു് CPM. ഏറ്റവലിയ ഒറ്റക്കക്ഷിയായ BJP പ്രസിഡൻറ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയാണ് cpm സ്ഥാനാർത്ഥി കോഗ്രസ് പിന്തണയോടെ ജയിച്ചത്.

വിണിശ്ശേരി പ്രസിഡൻറ് തെരഞ്ഞെടുപ്പ് രണ്ടാഴ്ച കഴിഞ്ഞു നടക്കും. നറുക്കെടുപ്പിലൂടെ BJP:

തിരുവില്വാമല പഞ്ചായത്തിൽ BJP യ്ക്ക് നുക്കെടുപ്പിലൂടെ ഭരണം. സ്മിതയാണ് പഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത്.

പാലക്കാട് ജില്ലയിൽ ആറ് ഗ്രാമ പഞ്ചായത്തുകളിൽ നറുക്കെടുപ്പ്.

പ്പൂർ — LDF ജയിച്ചു — പ്രസിഡൻ്റ് — ഷറഫുദ്ധീൻ കളത്തിൽ.

നെന്മാറ — UDF വിജയിച്ചു — പ്രസിഡൻ്റ് — പ്രതിത വിജയൻ.

കൊപ്പം — LDF വിജയിച്ചു — പ്രസിഡൻ്റ് — ടി ഉണ്ണികൃഷ്ണൻ.

കുഴൽമന്ദം — UDF വിജയിച്ചു — പ്രസിഡൻറ് മിനി നാരായണൻ.

കാവശ്ശേരി, — LDF വിജയിച്ചു.

ടകര അഴിയൂർ ഗ്രാമപഞ്ചായത്തിൽ യുഡിഎഫിലെ ആയിഷ ഉമ്മർ പ്രസിഡണ്ടായി തിരഞ്ഞെടുത്തു നറുക്കെടുപ്പിലൂടെയാണ് പ്രസിഡൻ്റായത് ശ്രീകാന്ത് എം. ഗിരിനാഥ്.

വിളപ്പിലിൽ കോൺഗ്രസ് പിന്തുണ BJP ക്ക്.

വെമ്പായത്ത് SDPI യുടെ പിന്തുണ UDF ന്.

ടവൂർ ഗ്രാമ പഞ്ചായത്തിൽ SDPI ക്ക് കോൺഗ്രസ് പിന്തുണ. SDPI അംഗത്തിന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദ്ദേശിച്ച് കോൺഗ്രസ്.

you may also like this video