16 April 2024, Tuesday

Related news

April 7, 2024
April 7, 2024
April 6, 2024
April 6, 2024
April 2, 2024
March 30, 2024
March 29, 2024
March 23, 2024
March 20, 2024
March 16, 2024

മൂന്നാർ പഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചെടുത്തു

Janayugom Webdesk
മൂന്നാര്‍
January 3, 2022 10:43 pm

മൂന്നാർ പഞ്ചായത്തിന്റെ ഭരണം 15 വര്‍ഷത്തിനു ശേഷം എൽഡിഎഫ് തിരിച്ചുപിടിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ദീപയെ പരാജയപ്പെടുത്തി എൽഡിഎഫിന്റ പ്രവീണ രവികുമാർ പ്രസിഡന്റായി ചുമതലയേറ്റു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എൽഡിഎഫിന്റെ തന്നെ എ രാജേന്ദ്രനും വിജയിച്ചു. യുഡിഎഫിന്റ ദീപ രാജ്കുമാറും എൽഡിഎഫിലേക്കെത്തിയ പ്രവീണ രവികുമാറും തമ്മിലായിരുന്നു മത്സരം. ദീപ രാജ്കുമാറിന് ഒമ്പത് വോട്ട് ലഭിച്ചപ്പോൾ പ്രവീണക്ക് 12 വോട്ട് ലഭിച്ചു. പ്രവീണ രവികുമാറിനെ പ്രസിഡന്റായി ഭരണാധികാരി പ്രഖ്യാപിക്കുകയും തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മാർഷ് പീറ്ററെ പിന്തള്ളിയാണ് എ രാജേന്ദ്രൻ വിജയിച്ചത്.

ഇടുക്കിയിലെ ചിന്നക്കനാൽ പഞ്ചായത്തിൽ എൽഡിഎഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസം പാസായതിനെ തുടര്‍ന്ന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജനുവരി ആറിന് നടക്കും. കോൺഗ്രസ്-6, സിപിഐ‑4, സിപിഐഎം-2, സ്വതന്ത്രൻ‑1 എന്നിങ്ങനെയാണ് പ‍ഞ്ചായത്തിലെ സീറ്റ് നില. സ്വതന്ത്രയുടെ പിന്തുണയോടെ ആറിനെതിരെ ഏഴ് വോട്ടുകൾക്ക് അവിശ്വാസം പാസായതോടെയാണ് കോൺഗ്രസിന് ഇവിടെ ഭരണം നഷ്ടമായത്.

ENGLISH SUMMARY: LDF Won Munnar panchayat
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.