സംരക്ഷണ യാത്രകള്‍ ഇന്ന് കണ്ണൂര്‍ കൊല്ലം ജില്ലകളില്‍

Web Desk
Posted on February 19, 2019, 8:31 am

തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കേരള സംരക്ഷണ യാത്രകള്‍ ഇന്ന് കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ പര്യടനം നടത്തും.
സിപിഐ സംസ്ഥാന സെക്രട്ടരി കാനം രാജേന്ദ്രന്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ രാവിലെ 10ന് മമ്പറത്തു നിന്ന് പര്യടനം തുടങ്ങും. വൈകിട്ട് 3ന് പാനൂരിലും 4ന് തലശ്ശേരിയിലും നടക്കുന്ന സ്വീകരണത്തിനു ശേഷം 5ന് കണ്ണൂരില്‍ സമാപിക്കും.

സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന തെക്കന്‍ മേഖലാ ജാഥ രാവിലെ കരുനാഗപ്പള്ളിയില്‍ നിന്ന് പര്യടനം ആരംഭിച്ച് ഉച്ചയ്ക്ക് 3ന് കുന്നത്തൂരിലും 4ന് കൊട്ടാരക്കരയിലും പര്യടനം നടത്തി വൈകുന്നേരം ചടയമംഗലത്ത് സമാപിക്കും.

കാസര്‍കോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ കണക്കിലെടുത്ത് ഇരു ജാഥകളുടെയും തിങ്കളാഴ്ചത്തെ പരിപാടികള്‍ റദ്ദാക്കിയിരുന്നു.