Web Desk

തിരുവനന്തപുരം:

January 08, 2021, 10:50 pm

കേരള സർവകലാശാല എൽഡിഎസ്എഫിന്

Janayugom Online

കേരള സർവകലാശാല യൂണിയൻ, സെനറ്റ് തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനാ മുന്നണിക്ക് ഉജ്വല വിജയം. ചെയർമാൻ- അനില രാജ് (ടികെഎംഎം നങ്ങ്യാർകുളങ്ങര), ജനറൽ സെക്രട്ടറി- നകുൽ ജയചന്ദ്രൻ (ഗവ. സംസ്കൃത കോളജ് തിരുവനന്തപുരം), വൈസ് ചെയർമാൻമാർ- അയിഷ ബാബു (എസ്എൻ കോളജ് കൊല്ലം), ദൃശ്യമോൾ ടി കെ (എൻഎസ്എസ് കോളജ് പന്തളം), ശ്രുതി പി വി ( ഇക്ബാൽ ട്രെയിനിങ്ങ് കോളജ്, പെരിങ്ങമല). ജോ. സെക്രട്ടറി- അരവിന്ദ് രാജ് (ബിഷപ്പ് മൂർ കോളജ് മാവേലിക്കര), മുഹമ്മദ് റഫീക്ക് (സെന്റ് സിറിൾസ് കോളജ് അടൂർ). അക്കൗണ്ട്സ്, സ്റ്റുഡന്റ്സ് കൗൺസിൽ സീറ്റുകളിൽ എഐഎസ്എഫ് സ്ഥാനാർത്ഥി അഖിൽ ഉൾപ്പെടെ മുഴുവൻ സീറ്റിലും, എക്സിക്യൂട്ടീവിൽ എഐഎസ്എഫ് സ്ഥാനാർത്ഥി ആഫിയ സനിൽ ഉൾപ്പെടെ 15‑ൽ പതിനാലിലും ഇടതുപക്ഷ വിദ്യാർത്ഥി പാനൽ വിജയിച്ചു. സെനറ്റിൽ വിജയിച്ചവർ- അനന്തു എസ് പോച്ചയിൽ (എഐഎസ്എഫ് കൊല്ലം ജില്ലാ പ്രസിഡന്റ്), റിയാസ് വഹാബ് (എസ്എഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, കാര്യവട്ടം കാമ്പസ്), ആര്യ പ്രസാദ് (എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം, രക്തസാക്ഷി അജയ് പ്രസാദിന്റെ സഹോദരി, ഡിബി കോളജ് ശാസ്താംകോട്ട), അലീന അമൽ (സിഎസ്ഐ ലോ കോളജ്), അൽ ആനന്ദ് (ലോ അക്കാഡമി), അനന്ദു എ (എസ്എൻ കോളേജ് കൊല്ലം), ചന്ദു എ എൽ ( യുണിവേഴ്സിറ്റി കോളജ്), നൗഫൽ എൻ (കാര്യവട്ടം കാമ്പസ് ), സച്ചു എസ് നായർ (ഗവ ലോ. കോളജ് തിരുവനന്തപുരം).

അഭിവാദ്യ പ്രകടനത്തിൽ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ അരുൺ ബാബു, പ്രസിഡന്റ് പി കബീർ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ്, പ്രസിഡന്റ് വി എ വിനീഷ് തുടങ്ങിയവർ അഭിവാദ്യ ചെയ്തു. കേരള സർവകാശാല യൂണിയനിൽ മികച്ച വിജയം നേടിയ ഇടതുപക്ഷ വിദ്യാർത്ഥി മുന്നണിയെയും വിദ്യാർത്ഥികളെയും എഐഎസ്എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അഭിവാദ്യം ചെയ്തു.

ENGLISH SUMMARY: ldsf wins in ker­ala uni­ver­si­ty senate

YOU MAY ALSO LIKE THIS VIDEO