March 21, 2023 Tuesday

Related news

April 29, 2022
March 4, 2020
March 2, 2020
February 29, 2020
February 28, 2020
February 28, 2020
February 28, 2020
February 27, 2020
February 27, 2020
February 26, 2020

രാഷ്ട്രപതിക്ക് നേതാക്കളുടെ നിവേദനം

Janayugom Webdesk
ന്യൂഡല്‍ഹി
February 28, 2020 11:19 pm

രാഷ്ട്രതലസ്ഥാനത്ത് 42 പേരുടെ മരണത്തിന് ഇടയാക്കിയ വര്‍ഗീയ ലഹളയ്ക്ക് അറുതിവരുത്തി സമാധാനം പുനഃസ്ഥാപിക്കാന്‍ ഗവര്‍ണര്‍ക്ക് അടിയന്തര ഇടപെടല്‍ നടത്താന്‍ നിര്‍ദേശം നല്‍കണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയടക്കം ഏഴ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ചുനല്‍കിയ ഒരു നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചു.

പ്രകോപനപരമായ വിദ്വേഷപ്രസംഗത്തിലൂടെ അക്രമത്തിന് ആഹ്വാനം നല്‍കിയവര്‍ക്കെതിരെ കേസെടുക്കണമെന്നും അവര്‍ രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചു. ലെഫ്റ്റനന്റ് ഗവര്‍ണര്‍ രാഷ്ട്രപതിയോട് ഉത്തരം നല്‍കാന്‍ ബാധ്യസ്ഥനാണെന്നതിനാലാണ് ഈ അഭ്യര്‍ത്ഥന നടത്തുന്നതെന്നും നേതാക്കള്‍ അറിയിച്ചു.

ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് രണ്ട് വരെ രാഷ്ട്രപതിയെ കാണാന്‍ അവസരം ലഭിക്കില്ലെന്നതിനാലാണ് നേതാക്കള്‍ നിവേദനം രേഖാമൂലം നല്‍കിയത്. കലാപത്തെ തുടര്‍ന്ന് ഭവനങ്ങള്‍ നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ അഭയം പ്രാപിച്ചിട്ടുള്ളവര്‍ക്ക് സുരക്ഷിതത്വവും അവശ്യവസ്തുക്കളും ഉറപ്പുവരുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കലാപത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും വീടുകളും മറ്റ് വസ്തുവകകളും നഷ്ടപ്പെട്ടവര്‍ക്കും അര്‍ഹവും യുക്തവുമായ നഷ്ടപരിഹാരം അടിയന്തരമായി നല്‍കാന്‍ നടപടി സ്വീകരിക്കണം.

കലാപബാധിത മേഖലകള്‍ സന്ദര്‍ശിക്കാനും സമാധാന ശ്രമങ്ങളില്‍ പങ്കെടുക്കാനും അവസരം സൃഷ്ടിക്കണം. കലാപത്തിന്റെ ആഘാതത്തിന് ഇരകളായവര്‍ക്ക്, പ്രത്യേകിച്ചും കുട്ടികള്‍ക്ക്, ആഘാതവിമുക്തിക്ക് ആവശ്യമായ കേന്ദ്രങ്ങള്‍ തുറക്കണം തുടങ്ങിയ ആവശ്യങ്ങളാണ് നേതാക്കള്‍ ഉന്നയിക്കുന്നത്. ഡി രാജയ്ക്കു പുറമെ സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രൊഫ. മനോജ് കുമാര്‍ ഝാ (ആര്‍ജെഡി), പ്രഫുല്‍ പട്ടേല്‍ (എന്‍സിപി), ടി ആര്‍ ബാലു (ഡിഎംകെ), ശരദ് യാദവ് (ലോക് താന്ത്രിക് ജനതാദള്‍), സഞ്ജയ് സിങ് (എഎപി) എന്നീ നേതാക്കളാണ് മെമ്മോറാണ്ടത്തില്‍ ഒപ്പുവച്ചിട്ടുള്ളത്.

Eng­lish Sum­ma­ry; Lead­ers’ peti­tion to the President

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.