അക്രമികളായ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ നേതാക്കള്‍ തയ്യാറാണം

Web Desk
Posted on January 23, 2018, 7:22 pm

മലപ്പുറം: മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അടിക്കടിയുണ്ടാകുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ മുന്‍കയ്യെടുക്കണമെന്ന് കേരള പത്രപ്രവര്‍ത്തകയൂണിയന്‍ മലപ്പുറം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. പെരിന്തല്‍മണ്ണ താലൂക്കില്‍ യു ഡി എഫ് നടത്തിയ ഹര്‍ത്താലിന്റെ വാര്‍ത്ത ചിത്രീകരിക്കുന്നതിന് പെരിന്തല്‍മണ്ണയിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ ലീഗുകാര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനവും പ്രതിഷേധ യോഗവും നടത്തി. സി വി നൗഫല്‍ (മാതൃഭൂമി ന്യൂസ്) സുര്‍ജിത് അയ്യപ്പത്ത്( ന്യൂസ് 18) പി വി സന്ദീപ്( മാതൃഭൂമിന്യൂസ്) എിവരെ അക്രമിച്ച പ്രതികളെ നിയമപരമായി ശിക്ഷിക്കണമെും യോഗം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി സുരേഷ് എടപ്പാള്‍, ട്രഷറര്‍ എസ് മഹേഷ് കുമാര്‍. ജോയിന്റ് സെക്രട്ടറി വി അജയ്കുമാര്‍. സംസ്ഥാന കമ്മറ്റി അംഗം സമീര്‍ കല്ലായി, ഫ്രാന്‍സിസ് ഓണാട്ട്, മുഹമ്മദലി വലിയാട്, ജയേഷ് വില്ലോടി ‚കെ ഷമീര്‍, ഇനാമുറഹ്മാന്‍, വിമല്‍ കോട്ടക്കല്‍, ജോമിച്ചന്‍ ജോസ്, ഷാബില്‍ മുഹമ്മദ്, ജലീല്‍ കല്ലേങ്ങല്‍പടി, സി പി സുബൈര്‍,ആര്‍ ഹണീഷ് കുമാര്‍, കെ എം സരുണ്‍,രഞ്ജിത്ത് ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.