അനുരാഗ് കശ്യപ് അത്തരക്കാരനല്ലെന്ന് പ്രമുഖ നടിയുടെ വെളിപ്പെടുത്തല്‍

Web Desk

മുംബൈ

Posted on September 21, 2020, 12:20 pm

കഴിഞ്ഞ ദിവസമാണ് ബോളിവുഡിനെ ഞെട്ടിച്ചുകൊണ്ട് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരായ ലൈംഗികാരോപണവുമായി നടി പായല്‍ ഘോഷ് രംഗത്ത് എത്തിയത്. അനുരാഗ് തന്നോട് അപമര്യാദയായി പെരുമാറിയിയെന്നാണ് നടി തെലുങ്കു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.

എന്നാല്‍ ഇതിന് പിന്നാലെ ബോളിവുഡിലെ പ്രമുഖ നടിയായ രാധിക ആപ്തേ അനുരാഗിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.രാധിക തന്‌റെ ഉത്തമ സുഹൃത്ത് എന്ന നിലയിലാണ് അനുരാഗിനെ വിശേഷിപ്പിച്ചത്. തന്നെ പ്രചോദിപ്പിക്കുകയും പിന്തുണ നല്‍കുകയും ചെയ്തിരുന്ന വ്യക്തിയാണ് അനുരാഗ്. സ്‌നേഹവും പരസ്പര ബന്ധവും തങ്ങള്‍ക്കിടയിലുണ്ടെന്നും, തങ്ങള്‍ അറിഞ്ഞ നാള്‍ മുതല്‍ വിശ്വസ്ത സുഹൃത്തുകളായി തന്നെ തുടരുമെന്നും അദ്ദേഹത്തിന്‌റെ സാന്നിധ്യത്തില്‍ പൂര്‍ണ സുരക്ഷിതത്വയാണ് താനെന്നും രാധിക ഇന്‍സ്റ്റയില്‍ കുറിച്ചു.

അതേസമയം അനുരാഗിന് പിന്തുണയറിയിച്ച് താപ്‌സിയും രംഗത്ത് എത്തിയിരുന്നു. ഏറ്റവും വലിയ ഫെമിനിസ്റ്റാണ് അനുരാഗ് എന്നാണ് താപ്‌സി ഇന്‍സ്റ്റയില്‍ കുറിച്ചത്. എന്നാല്‍ പായല്‍ ഘോഷിന്‌റെ ആരോപണങ്ങളെ നിഷേധിച്ച് അനുരാഗ് ട്വീറ്റ് ചെയ്തിരുന്നു. ബച്ചന്‍ കുടുംബത്തെയും ഇതിലേക്ക് വലിച്ചിഴച്ചുവെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും വീഡിയോ കാണുന്നവര്‍ക്ക് ശരിയും തെറ്റും മനസിലാക്കാന്‍ സാധിക്കുമെന്നും ട്വിറ്ററില്‍ അനുരാഗ് കുറിച്ചു.

ENGLISH SUMMARY:Leading actress reveals that Anurag Kashyap is not like that
You may also like this video